ADVERTISEMENT

ന്യുയോര്‍ക്ക് ∙ നിശബ്ദ സേവനത്തിലൂടെ ഫോമാ എമ്പയര്‍ റീജിയനില്‍ഏവര്‍ക്കും സുപരിചിതയായ മോളമ്മ വര്‍ഗീസ് (ലിസ്സി മോന്‍സി) എംപയര്‍ റീജിയന്‍ വൈസ്പ്രസിഡന്റായി മത്സരിക്കുന്നു. റോക്ലാന്‍ഡ് ഓറഞ്ച് മലയാളി അസോസിയേഷന്‍ (റോമാ) ആണു മോളമ്മ വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്.

സ്ഥാനാര്‍ഥി ആകുന്നത് ആദ്യമാണെങ്കിലും ഫോമായില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഇലക്ഷനുകളില്‍ ഡെലിഗേറ്റ് ആയിരുന്നു. ഫോമയുടെ ചരിത്രത്തില്‍ ആദ്യമായാണു റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതവരുന്നത്

മുഖ്യധാരയിലെ സംഘടാന രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ചുരുക്കം ചിലരിലൊരാളാണ്. വിവിധ തൊഴിലുകളിലുള്ളവരുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ 1199-ന്റെ ഡലിഗേറ്റ് ആയിരുന്നു. ചര്‍ച്ച് സമിതികളിലും സജീവമാണ്. മെഡിക്കല്‍ ഫീല്‍ഡില്‍ കഴിഞ്ഞ 33 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

ഫോമായുടെ തുടക്കം കുറിച്ചതില്‍ പ്രധാന പങ്കുവഹിക്കുകയും ആദ്യത്തെ ജോയിന്റ് ട്രഷററുമായ മോന്‍സി വര്‍ഗീസിന്റെ സഹധര്‍മ്മിണിയാണ് മോളമ്മ വര്‍ഗീസ്. തിരഞ്ഞെടുപ്പിൽ തനിക്ക് ഒരവസരം തരണമെന്നും സംഘടനയുടെ പ്രവര്‍ത്തനനങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടു പോകുമെന്നും മോളമ്മ വര്‍ഗീസ് വാഗ്ദാനം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com