ADVERTISEMENT

ഡാലസ് ∙ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ  അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക്  22 ന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ക്ഷേത്ര പൂജാരി വടക്കേടത്ത് ഗിരീശൻ നമ്പൂതിരി അതിരാവിലെ നിർവഹിച്ച മഹാഗണപതി ഹോമത്തിനു ശേഷം,  വിനായക മൂർത്തിയെ, മനോഹരമായി അലങ്കരിച്ച  മണ്ഡപത്തിനുള്ളിലെ  പീഠത്തിൽ സ്ഥാപിച്ചു.

vinayaka

സാമൂഹ്യ അകലം പാലിച്ചും,  മാസ്ക്കും ധരിച്ചും കൊണ്ട് അനേകം ഭക്തജനങ്ങൾ, സ്പിരിച്ചൽ ഹാളിൽ നടന്ന ഗണേശ സ്ഥാപനത്തിന്  സാക്ഷ്യം വഹിച്ചു. എല്ലാ വിഘ്നങ്ങളും അകലുവാനായി ക്ഷേത്രത്തിനുള്ളിൽ ഗണപതി ഹോമം വിനേഷ് തിരുമേനി നിർവ്വഹിച്ചു.

dallas-vinayaka-2

അഞ്ചുദിവസവും  രാവിലെയും, വൈകുന്നേരവും ഗണേശ ആരതിയും, 23 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് സത്യനാരായണ പൂജ നടക്കും. വ്യാഴാഴ്ച രാവിലെ ഗണേശ വിഗ്രഹ നിർമ്മാർജ്ജനത്തോടെ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് സമാപനമാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com