ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറിയും, മുൻ ട്രെഷററും, നിയുക്ത പ്രസിഡന്റുമായ സുനിൽ തൈമറ്റത്തിന്റെ പിതാവ് ടി.എം.ജേക്കബിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് നാഷനൽ കമ്മറ്റിയുടെ അനുശോചനം അറിയിച്ചു. 

ദേശീയ പ്രസിഡന്റ് ഡോ.ജോർജ് കാക്കനാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ. ട്രെഷറർ ജീമോൻ ജോർജ്‌, വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, അഡ്‌വൈസറി ബോർഡ് ചെയർമാൻ മധു കൊട്ടാരക്കരയും,  മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

അമേരിക്കയിലെ മലയാള മാധ്യമ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുനിൽ തൈമറ്റത്തിന്റെ ദുഃഖത്തിൽ പ്രസ് ക്ലബിലെ എല്ലാ അംഗങ്ങളുടെയും പേരിലുള്ള അനുശോചനം അറിയിച്ചു.  പരേതന്റെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ട് മീറ്റിങ് പൂർണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com