ADVERTISEMENT

കാല്‍ഗറി ∙ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ് (OHM) കാല്‍ഗറിയുടെ നേതൃത്വത്തില്‍ ഓണാഘോഷം വിപുലമായി നടത്തി.കോവിഡ് 19 പ്രത്യേക സാഹചര്യത്തില്‍  സാംസ്കാരിക പരിപാടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലും, ഓണസദ്യ പ്രത്യേക കിറ്റുകളിലാക്കി വീടുകളില്‍ എത്തിച്ചു നല്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു.

ആഘോഷങ്ങളും, സദ്യയുടെ വിതരണവും ഈ പ്രത്യേക സാഹചര്യത്തില്‍ വേറിട്ടതും വ്യത്യസ്തമായ അനുഭവമായി മാറി. ഓണപൂക്കളത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ വിരുന്നെത്തിയ മഹാബലിയും, പുലികളിയുടെ ചെണ്ടമേളപ്പെരുമയും, കുട്ടികളുടെ വിവിധ ഓണപ്പാട്ടുകളും, മുതിര്‍ന്നവര്‍ സദസ്സിനു നല്‍കിയ സംഗീത വിരുന്നും ആസ്വാദകര്‍ക്ക് വേറിട്ട ഒരു ഓണാഘോഷ വിരുന്നായി മാറി.

ohm-onam

ഓണാഘോഷത്തിന്‍റെ കേരളീയ തനിമയും, പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷങ്ങള്‍ എന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ കുടുംബാംഗങ്ങള്‍ക്കും, പങ്കെടുത്തവര്‍ക്കും ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു.

ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com