ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കർഷകശ്രീ അവാർഡിന്റെ ഫലപ്രഖ്യാപനം നടത്തി. ഏകദേശം 40–ൽ അധികം വീടുകൾ കർഷകശ്രീ അവാർഡുമായി ബന്ധപ്പെട്ട് സന്ദർശിക്കുകയുണ്ടായി.

സന്ദർശിച്ച ഓരോ വീടുകളിലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കാർഷിക വിളകളുടെ പ്രത്യേകത ദൃശ്യമായിരുന്നു. പൊതുവെ എല്ലാം തന്നെ കാർഷിക വിളവുകൾകൊണ്ട് സമ്പൽസമൃദ്ധി നിറഞ്ഞതു തന്നെയായിരുന്നു. ഈ കോവിഡ്–19 കാലഘട്ടത്തിൽ പച്ചക്കറി കൃഷിത്തോട്ടം എല്ലാവരും തന്നെ നട്ടുവളർത്തി മോടിപിടിപ്പിക്കുന്നതിന് പരമാവധി ശ്രമിച്ചു എന്നതാണ് ഇതിൽ നിന്നും മനസിലാക്കുന്നത്.

കാർഷിക വിള, വൃത്തിയായ രീതിയിൽ പരിപോഷിപ്പിക്കൽ, ധാരാളം വ്യത്യസ്ത ഇനങ്ങളിലുള്ള പച്ചക്കറി ഉൽപാദനം കൂടുതൽ പച്ചക്കറികൾ നട്ടുവളർത്തുക, പ്രകൃതിദത്തമായ രീതിയിൽ കാർഷിക ഉൽപാദനം തുടങ്ങിയവ വിധികർത്താകൾക്ക് അവാർഡ് ജേതാക്കളെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

കർഷകശ്രീ അവാർഡിൽ ഒന്നാം സ്ഥാനത്തിന് അർഹയായത് മത്തായി കളത്തിലിന് മറിയം കിഴക്കേക്കുറ്റിന്റെ ഓർമ്മയ്ക്കായി ചാക്കോച്ചൻ കിഴക്കേക്കുറ്റ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും, രണ്ടാം  സ്ഥാനത്തിന് അർഹയായത് ഷിജി– ബെന്നിക്ക് സണ്ണി വള്ളിക്കളം സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും,  മൂന്നാം സ്ഥാനത്തിന് അർഹയായ സാബു കുരുവിളയ്ക്കു ജോൺസൺ കണ്ണൂക്കാടൻ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡുമാണ്.

കൂടാതെ നാലു പേർ വിവിധ തരത്തിലുള്ള പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി.  ടാജി – മേഴ്സി പാറേട്ട്, ജോയി മേഴ്സി വാച്ചാച്ചിറ, ജെയിംസ് മുട്ടത്തിൽ – ബെന്നി തോമസ് എന്നിവരാണ്.

കർഷകശ്രീ അവാർഡിനു പേരു തന്നു സഹകരിച്ച എല്ലാ വീട്ടുകാർക്കും അതിനോടു സഹകരിച്ച ജോഷി വള്ളിക്കളം, സാബു കട്ടപുറം, ലീല ജോസഫ്, രജ്ജൻ എബ്രഹാം, ജെസ്സി റിൻസി –മേഴ്സി കുറിയാക്കോസ് എന്നിവർക്കും പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com