ADVERTISEMENT

ഫിലഡൽഫിയ ∙ റവ. ജോൺസൺ കോർ എപ്പിസ്കോപ്പയ്ക്ക് ആദരമർപ്പിച്ച്, ഫിലഡൽഫിയ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ സമൂഹം. ജോൺസൺ കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യ റൂബി ജൂബിലി ഫിലഡൽഫിയയിൽ ആഘോഷിച്ചു. ഫിലഡൽഫിയ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ ഡീക്കൺ റവ. യോഹന്നാൻ ഡാനിയൽ, സെക്രട്ടറി ഫിലിപ്പോസ് ചെറിയാൻ, ട്രഷറാർ സാമുവേൽ കുര്യാക്കോസ് എന്നിവർ, റവറൻ്റ് ജോൺസൺ കോർ എപ്പിസ്കോപ്പയ്ക്ക് ആദര ഫലകം സമർപ്പിച്ചു.

rev-jonson-cor-episcopa-2

1978ൽ, വിശുദ്ധ മോറൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായിൽ നിന്നും ജോൺസൺ ശെമ്മാശ പട്ടം സ്വീകരിച്ചു. ഡീക്കൺ ജോൺസൺ, 1979 ൽ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന്, ദൈവശാസ്ത്രത്തിൽ ബിടിഎച്ച് ബിരുദം നേടി.  ബി എ ബിരുദവും ബി. എഡ്. ബിരുദവും അദ്ദേഹം കരസ്ഥമാക്കി. മാർത്തോമ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായിൽ നിന്നും ഡീക്കൺ ജോൺസൺ, 1980 ഓഗസ്റ്റ് 30ന്, വൈദിക പട്ടം സ്വീകരിച്ചു. 

കരുണാപുരം, കമ്പംമേട് എന്നീ രണ്ട് മലയോര ദേവാലയങ്ങളിൽ ജോൺസൺ അച്ചൻ,  വൈദിക സേവനം ആരംഭിച്ചു. ആ പ്രദേശത്തെ കൃഷിക്കാരുടെയും ജനങ്ങളുടെയും കഷ്ടപ്പാടുകളിൽ ആശ്വാസമേകാൻ ശ്രമിച്ചു. അതൊരു എളുപ്പ യാത്രയായിരുന്നില്ല. തോട്ടിക്കാനം എം.ജി.എം യു.പി സ്കൂളിൽ ജോൺസൺ അച്ചൻ  അധ്യാപകനുമായിരുന്നു.  ജോൺസൺ അച്ചന്റെ ഭാര്യ സാലി ജോൺസണും അവിടെ അദ്ധ്യാപികയായിരുന്നു. അക്കാലത്ത്, യുഎസ്എയിലേക്ക് വരാനുള്ള ആഗ്രഹം ജോൺസൺ അച്ചന് ഉണ്ടായിരുന്നില്ല. പക്ഷെ, വിധി വ്യത്യസ്തമായിരുന്നു. 

rev-jonson-cor-episcopa-3

1981സെപ്റ്റംബർ 9ന്, ജോൺസൺ അച്ചൻ അമേരിക്കയിൽ വന്നു.  ഡോ. തോമസ് മാർ മർക്കാറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ, വിവിധ പള്ളികളിൽ സേവനം ചെയ്തു. ന്യൂയോർക്ക് ബ്രൂക് ലിൻ സെന്റ് ബസേലിയോസ്, ജാക്സൺഹൈറ്റ്സ് സെന്റ് മേരീസ് എന്നീ പള്ളികളുടെ വികാരിയായി സേവനം ചെയ്യാൻ സാധിച്ചു. 1981 മുതൽ, ഫിലഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. 

1983-ൽ ജോൺസൺ അച്ചനെ,  ഫിലഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ, വികാരിയായി നിയമിച്ചു. 1994 ജൂലൈ 16- ന്, ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പൊലീത്താ, ജോൺസൺ അച്ചനെ, കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തി. സഭാ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും, എല്ലാവരുടെയും; പ്രത്യേകിച്ച്, ജോൺസൺ അച്ചൻ്റെ പിതാവ് പത്തനംതിട്ട  മല്ലശ്ശേരി തേക്കുംകാട്ടിൽ ടി. എസ്. ജോൺ, അമ്മ മറിയമ്മ ജോൺ, മാർ മക്കാറിയോസ് മെത്രാപ്പൊലീത്താ എന്നിവരുടെയും പ്രാർഥനകളും  ജോൺസൺ കോർ എപ്പിസ്കോപ്പയുടെ വൈദികദൗത്യത്തിൽ, മാർഗദീപമായി. 

rev-jonson-cor-episcopa-4

1980-ൽ ഉദയം കൊണ്ട ഫിലഡൽഫിയ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളി, ജോൺസൺ അച്ചന്റെ നേതൃത്വത്തിൽ,  ആത്മീയമായും കൂട്ടുത്തരവാദിത്വത്തിലും വളർന്നു. 1988 ൽ ഫിലഡൽഫിയാ ഓർത്തഡോക്സ് സ്ട്രീറ്റിൽ, സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളി, ആദ്യ ആരാധനാലയം സ്വന്തമായി ആർജ്ജിച്ചു.  2003 ൽ  ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനി, സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയെ, വടക്കേ അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലായി ഉയർത്തി. 2017 ൽ ഫിലഡൽഫിയയ്ക്കടുത്തുള്ള, ഹണ്ടിംഗ്ഡൺ വാലിയിലെ മനോഹരമായ ആരാധനാലയത്തിലേക്ക്, ഫിലഡൽഫിയ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ സ്ഥാനം മാറ്റി. 

ജോൺസൺ കോർ എപ്പിസ്കോപ്പ, മലങ്കര ഓർത്തഡോക്സ് ചർച് അമേരിക്കൻ ഡയോസിസ് സെക്രട്ടറി, അമേരിക്കൻ ഡയോസിസ് ഫാമിലി ആൻ്റ് യൂത്ത് കോൺഫ്രൻസ് കൺവീനർ, ഫിലഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ചെയർമാൻ, മലങ്കര ഓർത്തഡോക്സ് ക്രിസ്റ്റ്യൻ ഫെലോഷിപ് പെൻസിൽവേനിയാ ചെയർമാൻ എന്നീ ചുമതലകളിൽ, സ്തുത്യർഹമായ  സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്ന ജോൺസൺ കോർ എപ്പിസ്കോപ്പ, ഇപ്പോൾ ഫിലഡൽഫിയയിൽ റിച്ബോറോയിൽ താമസിക്കുന്നു.

ജോൺസൺ കോർ എപ്പിസ്കോപ്പയുടെ  പൗരോഹിത്യ സ്വീകരണ 40-ാം വാർഷിക ദിനത്തിൽ, സഭാംഗങ്ങൾ ഉപഹാരങ്ങളിലൂടെ, സ്നേഹബഹുമാനങ്ങൾ പ്രകാശിപ്പിച്ചു. കത്തീഡ്രൽ സെക്രട്ടറി ഫിലിപ്പോസ് ചെറിയാൻ, അനുമോദന പ്രസംഗം നടത്തി.  യോഗത്തിൽ, ശോശാമ്മ ചെറിയൻ ടീച്ചർ മംഗളകാവ്യം ആലപിച്ചു. റവ. യോഹന്നാൻ ഡാനിയൽ,  സെക്രട്ടറി ഫിലിപ്പോസ് ചെറിയൻ, ട്രഷറർ സാമുവൽ കുര്യാക്കോസ്,  വീണ സാമുവൽ, സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ ജെൻസി സ്കറിയ, എറിക് ലാലു,  ജൂബി ബെന്നി, മർത്തമറിയം വനിതാ സമാജം സെക്രട്ടറി ഏലിയാമ്മ ഈശോൻകുട്ടി എന്നിവർ ആദരപ്രസംഗങ്ങൾ നടത്തി.

മക്കൾ റിൻ്റു, റീനു, ജോൺ, സഹോദരൻ സാബൂ ജോൺ എന്നിവരും കുടുംബാംഗങ്ങളും യോഗത്തിൽ ആദരണീയരായി. ഏവരുടെയും സ്നേഹത്തിനും വാത്സല്യത്തിനും പിന്തുണയ്ക്കും  ജോൺസൺ കോർ എപ്പിസ്കോപ്പ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com