ADVERTISEMENT

ടൊറന്റോ ∙ കാനഡയിലെ മികച്ച മലയാളി ഗായകരെ കണ്ടെത്തുന്നതിനായി വിഎംആർ ഐഡിയേഷൻ ഒരുക്കിയ കനേഡിയൻ മലയാളി ഐഡൽ സംഗീത മത്സരത്തിൽ നിഖിൽ കൃഷ്ണൻ ഒന്നാം സ്ഥാനം നേടി.  ജി. വേണുഗോപാലും അനുരാധ ശ്രീറാമും സംഗീത സംവിധായകൻ ജയദേവനുണ് പരിപാടിയുടെ വിധി കർത്താക്കളായിരുന്നത്.

ബെംഗളൂരു  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽൽ നിന്നും കമ്യുണിക്കേഷൻ എൻജിനീയറിങ്ങിൽ ഡോകടറേറ്റ് നേടിയ ശേഷം കാനഡയിലെ  യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി പ്രവർത്തിക്കുകയാണ് നിഖിൽ. യുവജനോത്സവ മത്സരങ്ങളിൽ നിരവധി തവണ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയിട്ടുള്ള നിഖിൽ കലാരംഗത്തെ മികച്ച നേട്ടങ്ങൾക്കുള്ള ദേശീയ അവാർഡ് ജേതാവ് കൂടിയാണ്.  കർണാടക സംഗീതത്തിൽ  സിസിആർടി സ്കോളർഷിപ്പ്, അഖില കേരളാ ബാലജനസഖ്യം സംസ്ഥാന കലാപ്രതിഭാപട്ടം എന്നിവയും നേടിയിട്ടുണ്ട്.

സംസ്ഥാന യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, മലയാളം പദ്യം ചൊല്ലൽ എന്നിവയിൽ ഒന്നാം സ്ഥാനവും മലയാള മനോരമയുടെ സ്വർണ്ണമെഡലും നേടിയിട്ടുണ്ട്. ചെറുപ്പം മുതൽ സംഗീത സദസുകൾ അവതരിപ്പിച്ചു വരുന്നു. ശ്രീകാന്തം നാഗേന്ദ്ര ശാസ്ത്രിയുടെയും ആനയടി പ്രസാദിന്റെയും ശിഷ്യനാണ്.

കൊട്ടാരക്കര കൃഷ്ണയിൽ ദേവസ്വം ബോർഡ് റിട്ടയേർഡ് ചീഫ് എൻജിനീയർ ജനറൽ ജി. മുരളിക‍ൃഷ്ണന്റെയും പന്തളം എൻഎസ്‌സ് പോളിടെക്നിക് റിട്ട. പ്രിൻസിപ്പൽ ജയദേവിയുടെയും മകനാണ്. ചങ്ങനാശ്ശേരി പെരുന്ന മാവേലിൽ എസ്. കീർത്തി (പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജ് അസി. പ്രഫസർ) ആണ് ഭാര്യ. കൃഷ്ണപ്രിയ ഏക സഹോദരിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com