ADVERTISEMENT

ന്യൂജഴ്‌സി ∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ സംഘടിപ്പിച്ച വെർച്വൽ ഓണാഘോഷവും ആഗോള യൂത്ത് ഫെസ്റ്റ് 'വൺ ഫെസ്റ്റ് 'കിക്ക് ഓഫും സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭിരമായി. ഗ്ലോബൽ വൈസ് ചെയർ തങ്കം അരവിന്ദ് ആമുഖപ്രസംഗത്തോടെ ആരംഭിച്ച പരിപാടിയുടെ അവതാരക  ഹൂസ്റ്റൺ പ്രൊവിൻസ് വുമൺസ് ചെയർ ലക്ഷ്മി പീറ്റർ ആയിരുന്നു .

wmc-onam1

സുമ നായരുടെ പ്രാർഥന ഗാനത്തെ തുടർന്നു ഗ്ലോബൽ ചെയർമാൻ ഡോ. എ.വി.അനുപ് വിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു . ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ഓണസന്ദേശം നൽകി. അമേരിക്ക റീജിയനൽ പ്രസിഡന്റ് ജെയിംസ് കൂടല്‍ സ്വാഗതം പറഞ്ഞു. ഗ്ലോബൽ സെക്രട്ടറി ജനറൽ സി. യു. മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ, ബേബി മാത്യു സോമതീരം ,അമേരിക്ക റീജിയൻ  ഭാരവാഹികളായ ഹരി നമ്പൂതിരി, വർ‌ഗീസ് പി അബ്രഹാം, ഡോ ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.

വൺ ഫെസ്റ്റ് റീജിയൻ കിക്ക് ഓഫിന് ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് രാജേഷ് ജോണി നേതൃത്വം നൽകി. പ്രസിദ്ധ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി  ഉദ്ഘാടനം നിർവഹിച്ചു .കലാമണ്ഡലം ശിവദാസ് മാരാർ  ടീം ചെണ്ടമേളം അവതരിപ്പിച്ചു . പെൻസിൽവാനിയ പ്രൊവിൻസ് ചെയർമാൻ സന്തോഷ് അബ്രഹാമിന്റെ മഹാബലി, മാലിനി നായരും സംഘവും അവതരിപ്പിച്ച തിരുവാതിര, ഫ്ലോറിഡ പ്രോവിന്സിൽ നിന്നും കൃഷ്ണന്റെ ഫ്ലൂട്ട് അവതരണം,സിജി ആനന്ദ് അവതരിപ്പിച്ച ഓണപ്പാട്ടുകൾ, വാഷിങ്ടൻ പ്രോവിൻസിലെ  മറീന ആന്റണിയുടെ ഡാൻസ്, സൂരജ് ദിനമോണി യുടെ കോമഡി ഷോ, നിമ്മി ദാസിന്റെ ഡാൻസ് , ലക്ഷ്മി പീറ്റർ അവതരിപ്പിച്ച ഫാഷൻ ഷോ, നിഷാ പ്രദീപ്, ദീപ്തി നായർ (കെ‌എൻ‌ജെ പ്രസിഡന്റ്) എന്നിവരും സംഘവും അവതരിപ്പിച്ച സൗഹൃദ നൃത്തം എന്നിവ അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി .

wmconam2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com