ADVERTISEMENT

ഡിട്രോയിറ്റ് ∙ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിയോടെ ആഘോഷിച്ചു. 

ഓഗസ്റ്റ് 19-നു വ്യാഴാഴ്ച്ച 7 മണിക്ക് പരേതരുടെ ഓര്‍മ്മയ്ക്കായി വി കുര്‍ബ്ബാന അര്‍പ്പിച്ചു. 20 നു വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പ്രസുദേന്തി വാഴ്ച്ച ,തിരുനാള്‍ കൊടിയേറ്റ്, കുര്‍ബന എന്നിവയ്ക്ക് ഇടവക വികാരി റവ.ഫ.ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 

ഓഗസ്റ്റ് 21 ശനിയാഴ്ച്ച 5.30 നു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. കുര്‍ബ്ബാനയ്ക്ക് റവ .ഫാ .ബിജു ചൂരപ്പാടത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. റവ .ഫാ ബിനോയ് നെടുംപറമ്പില്‍ വചന സന്ദേശം നല്‍കി. ദേവാലയത്തിനു ചുറ്റും നടത്തിയ ജപമാല പ്രദക്ഷിണത്തില്‍ ഇടവകജനം ഭക്തിയോടെ പങ്കെടുത്തു. ഓഗസ്റ്റ് 22-നു ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു വി .കുര്‍ബാനയ്ക്ക് റവ. ഫാ. ജോസഫ് ജെമി പുതുശ്ശേരില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു റവ .ഫാ .ജോസ് നിരപ്പേല്‍  വചനസന്ദേശം നല്‍കി. റവ.ഫാ .ജോയി ചക്കിയാന്‍ സഹ കാര്‍മികത്വം വഹിച്ചു.

സെന്റ് മേരീസ് ക്വയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി .തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു. വികാരി റവ .ഫാ.ജോസഫ് ജെമി പുതുശേരില്‍, കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ട് സനീഷ് വലിയപറമ്പില്‍ എന്നിവരൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും പ്രസുദേന്തി ഇലയ്ക്കാട്ടു തോമസ്–ജെയിനാ കുടുംബവും അനേകം ഇടവകാംഗങ്ങളുടെയും നിസ്വാര്‍ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ലളിതമായും ആഘോഷത്തോടും നടത്താന്‍ സാധിച്ചത്.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com