ADVERTISEMENT

ഡാലസ് ∙ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഫോർ ഓർഗനൈസഷൻ ഡവലപ്മെന്റ് സ്ഥാനത്തേക്ക് പി. സി. മാത്യുവിനെ ടിയ ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുത്തു. ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ്  ഗോപാലപിള്ള . പി. സി. മാത്യുവിന്റെ പേര് നിർദേശിക്കുകയും എക്സിക്യൂട്ടീവ് കൗൺസിൽ പാസാക്കുകയും ചെയ്തു.

വേൾഡ് മലയാളി കൗൺസിലിന്റെ വളർച്ചക്ക് പി. സി. മാത്യു സ്തുത്യർഹമായ  സംഭാവനകൾ ചെയ്തിട്ടുണ്ടെന്നു ഗോപാല പിള്ള പറഞ്ഞു.  ചെയർമാൻ ഡോ. ഇബ്രാഹിം ഹാജി പി. സി. മാത്യുവിനെ അനുമോദിക്കുകയും മറുപടി പ്രസംഗത്തിനായി ക്ഷണിക്കുകയും ചെയ്തു.  ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി  ഗ്രിഗറി, വിവിധ റീജിയണൽ ചെയർമാന്മാരും റീജിയൻ പ്രസിഡന്റുമാരും അനുമോദനങ്ങൾ നേർന്നു. തന്നിൽ  ഏൽപിച്ച വിശ്വസത്തിന് നന്ദി പറഞ്ഞതോടൊപ്പം നൂറു ശതമാനവും വിസ്വസ്തത പാലിക്കുമെന്ന് പി. സി. തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാനായി സേവനമനുഷ്ഠിച്ചുവരികയിരുന്ന ‌ പി. സി. സംഘടന പ്രവർത്തനത്തിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.  2005 ൽ അമേരിക്കയിലേക്ക് കുടുമ്പ സമേതം കുടിയേറിയ പി. സി. പത്തുവർഷത്തോളം ടെക്സാസ് സ്റ്റേറ്റിൽൽ സീനിയർ അക്കൗണ്ടന്റായും ഓഡിറ്റർ ആയും ജോലി ചെയ്തു. പിന്നീട് റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ശ്രദ്ധവയക്കുകയും ഡാലസിലെ അറിയപ്പെടുന്ന റിയൽറ്റാർ ആയി മാറുകയും ചെയ്തു.  

ഇർവിങ് ഇമറാൾഡ് വാലി ഹോം ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായി രണ്ടു തവണ ജയിച്ചു.  വേൾഡ് മലയാളി കൗൺസിൽ ഡാലസ് പ്രൊവിൻസ് കമ്മിറ്റി മെമ്പർ ആയി 2007 ൽ പ്രവര്ത്തനം ആരംഭിച്ചു. പിന്നീട് നോർത്ത് ടെക്സസ് പ്രൊവിൻസ് സെക്രട്ടറിയായി, പ്രസിഡന്റായി, റീജിയണൽ വൈസ് പ്രസിഡന്റായി നേതൃത്വം തെളിയിച്ചു.  ഒക്‌ലഹാമ സ്റ്റേറ്റിൽ പ്രൊവിൻസ് രൂപീകരിച്ചു. രണ്ടായിരത്തി പതിനാറിൽ റീജിയനൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി. സി. മാത്യു ഷിക്കാഗോ പ്രൊവിൻസ് രൂപീകരിക്കുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ചു. റീജിയൻ ചെയർമാനായതിനു ശേഷം കാനഡയിലെ ആദ്യ പ്രൊവിൻസായി ടോറോണ്ടോ പ്രൊവിൻസ് രൂപീകരിക്കുവാൻ കാർമികത്വം വഹിച്ചു. ‌‌ 

ബഹ്റൈനിൽ ഡിഫെൻസിൽ മിലിറ്ററി വർക്ഡ്സ് ഡയറക്ടറേറ്റിൽ ജോലി ചെയുന്ന കാലയളവിൽ ചാരിറ്റി ആൻഡ് അസിസ്റ്റന്റ് അസോസിയേഷൻ ഓഫ് പേരെന്റ്സ് (ക്യാപ്പ്) എന്ന പേരിൽ ഒരുക്കിയ സംഘടനയിലൂടെ അനേക ഇന്ത്യൻ സ്കൂൾ പേരെന്റ്സിനു പി. സി. സഹായ ഹസ്തം നീട്ടി.  ബഹ്റൈനിലെ വിദ്യാഭാസ മന്ത്രിയുടെ നോമിനി ആയി ഇന്ത്യൻ സ്കൂൾ ബോർഡിൽ അംഗമായ പി. സി. മാത്യു സ്പോർട്സ് കമ്മിറ്റി ചെയർമാനായി സേവനം കാഴ്ചവെച്ചു. 

‌ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പ്രവർത്തനം ആരംഭിച്ച പി. സി. തുരുത്തിക്കാട് ബി.എ.എം. കോളേജിൽ നിന്നും മൂന്നു പ്രാവശ്യം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയി ജയിക്കുകയും കേരളാ യൂണിവേഴ്സിറ്റി യൂണിയനിൽ എക്സിക്യൂട്ടീവ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  1983 ൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ സെനറ്റർ മെമ്പർ ആയി നോമിനേറ്റ് ചെയ്യപ്പെട്ടു. പി. സി. മാത്യു വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കമ്മിറ്റിക്കു ഒരു മുതല്കൂട്ടായിരുമെന്നു അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസും പ്രസിഡന്റ് സുധിർ നമ്പ്യാരും റീജിയൻ എക്സിക്യൂട്ടീവ് കൗൺസിൽ മീറ്റിങ്ങിൽ പറഞ്ഞു.

അമേരിക്കാ റീജിയൻ ഡി.അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പപ്പള്ളി, ഓർഗനൈസഷൻ വൈസ് പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, റോയ് മാത്യു ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ, ജോമോൻ ഇടയാടിയിൽ (ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ്), സാം മാത്യു ഡി. എഫ്. ഡബ്ലു പ്രൊവിൻസ് ചെയർമാൻ, വര്ഗീസ് കെ. വര്ഗീസ് ഡി എഫ്. ഡബ്ല്യൂ. പ്രൊവിൻസ് പ്രസിഡന്റ്, തോമസ് ചെല്ലേത്, സെസിൽ ചെറിയാൻ റീജിയൻ ട്രഷറർ, പ്രൊഫ്.ജോയ് പല്ലാട്ടുമഠം, അലക്സ് അലക്സാണ്ടർ ഡാളസ് പ്രൊവിൻസ് ചെയർമാൻ, അഡ്വൈസറി ബോർഡ് മെമ്പർ എബ്രഹാം ജോൺ, കുരിയൻ സഖറിയ, പുന്നൂസ് തോമസ് (ഒക്ലഹോമ), സിഞ്ചു തോമസ്, ടോറോണ്ടോ പ്രൊവിൻസ് സോമോൻ സഖറിയ ചെയർമാൻ, ബിജു തോമസ് പ്രസിഡന്റ്, ടിജോ മാത്യു ജനറൽ സെക്രട്ടറി, ഡോക്ടർ രുഗ്മിണി പത്മകുമാർ, ചാക്കോ കോയിക്കലേത് അഡ്വൈസറി ചെയർമാൻ, കോശി ഉമ്മൻ മുൻ റീജിയണൽ വൈസ് ചെയർമാൻ, സാബു ജോസഫ് സി. പി. എ. ഫിലാഡൽഫിയ പ്രൊവിൻസ് ചെയർമാൻ, ജോർജ് പനക്കൽ ഫിലാഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ്, വര്ഗീസ് മാത്യു ഡാളസ്, മാത്യൂസ് എബ്രഹാം, മാത്തുക്കുട്ടി ആലുംപറമ്പിൽ, ബെഞ്ചമിൻ തോമസ്, തോമസ് ഡിക്രൂസ്, കോശി ജോർജ് (ചിക്കാഗോ പ്രൊവിൻസ്), അമേരിക്കാ റീജിയൻ വിമൻസ് ഫോറം ചെയർ ശോശാമ്മ ആൻഡ്രൂസ്, എലെക്ഷൻ കമ്മിഷണർ മേരി ഫിലിപ്പ്, ഈപ്പൻ ജോർജ് ന്യൂ യോർക്ക് , ഫ്ലോറിഡ പ്രൊവിൻസ് ചെയർമാൻ മാത്യു തോമസ്, പ്രസിഡന്റ് സോണി കന്നോട്ടുതറ, ജനറൽ സെക്രട്ടറി ബാബുദേവസ്യ, ട്രഷറർ സ്കറിയ കല്ലറക്കൽ, വിമൻസ് ഫോറം സെക്രട്ടറി ആലിസ് മഞ്ചേരി, മാത്യൂസ് മുണ്ടക്കൽ ഹൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി, ട്രഷറർ ജിൻസ് മാത്യു തുടങ്ങിയ ഡബ്ല്യൂഎംസി നേതാക്കൾ അനുമോദനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com