ADVERTISEMENT

ന്യുയോർക്ക് ∙ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിനെ കടന്നാക്രമിച്ചു ഡൊണാൾഡ് ട്രംപിന്റെ മകൻ എറിക്ക് ട്രംപ്. ഇന്ത്യൻ സമൂഹത്തിൽ നിന്നും പൂർണ്ണമായും ഒളിച്ചോടിയ വ്യക്തിയാണ് ഇന്ന് ഇന്ത്യൻ പൈതൃകം അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുന്ന കമലാ ഹാരിസ്. നവംബർ മൂന്നിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നിർണ്ണായകമായ സംസ്ഥാനങ്ങളിൽ ഇന്ത്യൻ വോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഡെമോക്രാറ്റും റിപ്പബ്ലിക്കനും സ്വീകരിച്ചിരിക്കുന്നത്.

അറ്റ്ലാന്റയിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു എറിക്. ഇന്ത്യൻ അമേരിക്കൻ വംശജർ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങൾക്ക് വിരുദ്ധമായി തീവ്ര ഇടതുപക്ഷ നിലപാടു സ്വീകരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുമായി ഇന്ത്യൻ വംശജരെ ബന്ധിപ്പിക്കുന്നതിനാണ് കമല ഹാരിസ് ശ്രമിക്കുന്നതെന്ന് എറിക് പറഞ്ഞു. അതു വിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വൈസ് പ്രസിഡന്റ് സ്ഥാനാർഥിത്വം സ്വീകരിച്ചുകൊണ്ട് കമല ഹാരിസ് നടത്തിയ പ്രസംഗത്തിൽ അമ്മ ശ്യാമള ഗോപാലനെ പേരെടുത്തു പറഞ്ഞ് ഇന്ത്യൻ പൈകൃകത്തെ കുറിച്ചു അഭിമാനത്തോടെ പരാമർശിച്ചതു എറിക് ചൂണ്ടികാട്ടി. അതേസമയം കമല ഹാരിസ് ആഫ്രിക്കൻ അമേരിക്കനെന്നും, ഏഷ്യൻ അമേരിക്കനെന്നും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വെളുത്ത വർഗക്കാരിയല്ലാത്ത ആദ്യ സ്ഥാനാർഥിയാണെന്നും അവകാശപ്പെടുന്നുണ്ടെന്നു എറിക് പറഞ്ഞു.

തന്റെ പിതാവ് ട്രംപും ഇന്ത്യൻ പ്രധാന മന്ത്രിയുമായി നല്ല സൗഹൃദ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ഇന്ത്യൻ വംശജരുടെ പുരോഗമനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്നും എറിക് ഉറപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com