ADVERTISEMENT

ഓസ്റ്റിൻ ∙ ടെക്സസിൽ വോട്ടർ റജിസ്ട്രേഷനിൽ സർവ്വകാല റെക്കോർഡ്. അവസാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ (2016) റജിസ്റ്റർ  ചെയ്തവരേക്കാൾ 1.5  മില്യൻ പുതിയ വോട്ടർമാരാണ് റജിസ്ട്രർ ചെയ്തിരിക്കുന്നത്. 2018 നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം 800,000 വോട്ടർമാർ വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചു.

ടെക്സസ് സംസ്ഥാനത്തെ 16.6 മില്യൻ വോട്ടർമാരാണ് 2020ലെ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുന്നതിന് അർഹത നേടിയവർ. വോട്ടർ റജിസ്ട്രേഷനുള്ള അവസരം ഒക്ടോബർ 5 വരെ ലഭ്യമാണെന്ന് കൗണ്ടി ഇലക്ഷൻ അഡ്മിനിസ്ട്രേട്ടർ അറിയിച്ചു.

txs-voter-registration

പുതിയതായി വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചവരുടെ വോട്ടുകൾ പൊതുതിരഞ്ഞെടുപ്പിൽ ടെക്സസിനെ സംബന്ധിച്ചു നിർണായകമാണ്. റിപ്പബ്ലിക്കൻ സംസ്ഥാനമെന്ന് അറിയപ്പെടുന്ന ടെക്സസിൽ ഇതുവരെ ട്രംപിനാണ് മേൽകൈ എങ്കിലും, ഈ തിരഞ്ഞെടുപ്പോടെ അതിനറുതി വരുത്തുന്നതിനു ഡമോക്രാറ്റുകൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

ജൂലൈയിൽ നടന്ന റൺ ഓഫ് മത്സരങ്ങളിൽ ഡമോക്രാറ്റുകളാണ് കൂടുതൽ വോട്ടുകൾ നേടിയത്. വോട്ടർ രജിസ്ട്രേഷനെകുറിച്ചു കൂടുതൽ വിവരങ്ങൾക്ക് : 1800 252 8683 നമ്പറിലോ, Vote.texas.gov സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com