ADVERTISEMENT

മിസൗറി ∙ അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണൽ റസ്‍ലർ ജോസഫ് ലോറിനെയ്‍റ്റ്സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാൻ–റ്റാർ എ റിസോർട്ടിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഭാര്യയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസുകാർ റിസോർട്ടിൽ എത്തി പരിശോധിച്ചു ജോസഫിന്റെ മരണം സ്ഥിരീകരിച്ചു. മരണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്.

റോഡ് വാരിയർ അനിമൽ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം റസലിങ് ലെജന്‍ഡ് ആയിട്ടാണ് അറിയപ്പെടുന്നത്. നിരവധി തവണ ടാഗ് ടീം ചാമ്പ്യൻഷിപ്പിന് അർഹനായിട്ടുണ്ട്. മുഖത്ത് ചായം തേച്ച് റിങ്ങിലെത്തുന്ന അനിമൽ കാണികൾക്ക് ഹരമായിരുന്നു.

joseph-laurinaitis-2

ഫിലഡൽഫിയയിൽ 1960 സെപ്റ്റംബറിലായിരുന്നു ജനനം. എഡി ഷാർക്കെയുടെ കീഴിലായിരുന്നു ഗുസ്തി അഭ്യാസം. ഭാര്യ കിം ലോറി നെയ്റ്റസ്. മക്കൾ: ജോസഫ്, ജെയിംസ്, ജെസിക്ക.

സഹപ്രവർത്തകന്റെ ആകസ്മിക വിയോഗത്തിൽ ഹൾക്ക് ഹോഗൻ നടുക്കം പ്രകടിപ്പിച്ചു. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാതെയാണ് ജോസഫ് മരണത്തിന് കീഴ്‌പ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ റസിലിങ്ങിൽ തിളങ്ങിയ 33 താരങ്ങളാണ് മരിച്ചത്. പലരും 60 വയസ്സിനു താഴെ പ്രായമുള്ളവരായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com