ADVERTISEMENT

ഫ്ലോറിഡാ∙റാന്നി മന്ദമരുതി കരക്കാട് ചെറുവാഴകുന്നേൽ പരേതനായ സി ടി എബ്രഹാമിന്റെ മകൻ ഡോ. എബ്രഹാം തോമസ് (ബേബി കുട്ടി) ഫ്ലോറിഡായിൽ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് നിര്യാതനായി. എബി തോമസ്, ടോം തോമസ് എന്നിവരാണ് മക്കൾ. 

പരേതനായ ഡോ.തോമസ് കോളറിൽ ബൈബിൾ സ്കൂളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ലഭിച്ച സുവിശേഷ ദർശനത്തിൽ സി എസ്‌ എസ്‌ എം പ്രവർത്തകനായി പത്തു വർഷത്തോളവും പ്രവർത്തിച്ചു.തുടർന്ന് അമേരിക്കയിൽ ഉപരി പഠനം നടത്തി. മനഃശ്ശാസ്ത്രത്തിൽ ബിരുദാന്തര ബിരുദം നേടി തുടർന്ന് ഡോക്റ്ററേറ്റ്ബിരുദവും നേടി. 

 

1969  കർണാടകയിലുള്ള ദേവനഹള്ളിയിൽ നവജീവൻ സമിതിക്കു രൂപം നൽകി. സാധാരണക്കാരായ ഗ്രാമീണരുടെ ഇടയിലായിരുന്നു അബ്രഹാമിന്റെ പ്രവർത്തനങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്ക് വേണ്ടിയുള്ള  സ്കൂളുകൾ,ഭാവന പദ്ധതികൾ, ഗ്രാമീണ സഹകരണ സംഘങ്ങൾ , റോഡ് നിർമ്മാണം,കന്നുകാലി വിതരണം,വിദ്യാർഥികൾക്കുവേണ്ടിയുള്ള ഹോസ്റ്റലുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി വിപുലമായി നടന്നു വന്ന പ്രവർത്തനങ്ങൾ പിന്നീട് മാർത്തോമാ സഭ ഏറ്റെടുത്ത ഇപ്പോൾ 350 പരം ഗ്രാമങ്ങളിൽ നടന്നു വരുന്നു.

 

കഴിഞ്ഞ 50 വർഷത്തെ പ്രവത്തനങ്ങളുടെ ഭാഗമായി നൂറു കണക്കിന്  ആളുകൾ വിശ്വാസം സ്വീകരിച്ചു സഭയോട് ചേരുകയുംനിരവധി ദേവാലയങ്ങൾ നിർമിക്കുകയും ചെയ്തു. ഭാരതത്തിലെ സുവിശേഷ പ്രവർത്തനത്തിന് ഗണനീയമായ സംഭാവന നൽകിയ ഡോ.തോമസിന് 2004 -ൽ  മാർത്തോമാ സഭ തോമസിന് മാനവ സേവാ അവാർഡ് നൽകി ആദരിച്ചു.

 

ജീവ കാരുണ്യ പ്രവർത്തനത്തിന് മുൻ ബലം നൽകി പ്രവാസി മലയാളികൾക്കിടയിൽ നടത്തിയ പരേതന്റെ  സേവനം അമേരിക്കന് മലയാളി വെൽഫയർ അസോസിയേഷൻ  അനുസ്‌മരിക്കുകയും, പരേതന്റെ ആത്മാവിനു നിത്യ ശാന്തി നേരുകയും ചെയ്തു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com