ADVERTISEMENT

ഫീനിക്സ്∙ കോവിഡെന്ന മഹാമാരി മൂലം ദൈനംദിന ജീവിതം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുമ്പോൾ ഒരു ഉണർത്തുപാട്ടായി വന്ന സംഗീത പരിപാടി “പാടാം നമുക്ക് പാടാം” അമേരിക്കയിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി തരംഗമാവുകയാണ്.  എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം  ഫെയ്സ്ബുക്കിൽ  തത്സമയം നടക്കുന്ന ഈ സംഗീത പരിപാടി ലോകമെമ്പാടുമുള്ള ഒട്ടനവധി സംഗീത പ്രേമികളാണ് ആസ്വാദകരായിട്ടുള്ളത്.

 

കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ  കേരളത്തിന്റെ കലയും സാഹിത്യവും സാംസ്‌കാരിക പൗരാണിക പൈതൃകവും പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുക  എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ സുസ്ത്യർഹമായ സേവനം  നടത്തിവരുന്ന പ്രമുഖ പ്രവാസി സഘടനയായ “കലാക്ഷേത്ര യുഎസ്എ.” യാണ് ഈ പരിപാടിയുടെ പ്രായോജകർ.

 

കലാകാരന്മാർക്ക് ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സന്നദ്ധ സംഘടന കഴിഞ്ഞ ഓണക്കാലത്തും കോവിഡ് മൂലം ബുദ്ധിമുട്ടിലായ ഒട്ടനവധി കലാകാരന്മാർക്ക് മനസ്സ് എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് ഓണകിറ്റുകൾ വിതരണം ചെയ്തു.  ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടിലായ  കുട്ടികൾക്ക്  നവീന സാങ്കേതിക വിദ്യകളുള്ള ഫോണുകൾ സംഭാവന ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കലാകാരന്മാർക്ക് സാമ്പത്തിക സഹായം തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കലാക്ഷേത്ര യുഎസ്എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com