ADVERTISEMENT

സൗത്ത് ജഴ്‌സി ∙ വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജഴ്‌സി പ്രൊവിൻസ്  2020-22 പ്രവർത്തനോദ്ഘാടനം  ഒക്ടോബർ 17 ശനിയാഴ്ച പകൽ 11 മണിക്ക് WMC ഗ്ലോബൽ  പ്രസിഡന്റ്  ഗോപാല  പിള്ള  ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരി യുടെ പശ്ചാത്തലത്തിൽ സൂമിൽ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ  ആന്റോ ആന്റണി എംപി  മുഖ്യാതിഥി ആയിരിക്കും .

ചടങ്ങിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന സൂം ഐഡിയിൽ പ്രാദേശിക സമയങ്ങളിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു .  സൂം മീറ്റിംഗ്‌ ഐഡി :825-3521-5400 പാസ് കോഡ് : 105351  ഇവന്റ്  USA പരിപാടി ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യും .

പ്രസ്തുത പരിപാടിയിൽ  വിപിൻ കർത്താ  ( ചെയര്‍മാന്‍), അനീഷ് ജെയിംസ്  ( പ്രസിഡന്റ്),  മനോജ് പുരുഷോത്തമൻ ( വൈസ് ചെയര്‍മാന്‍: )  ജോണി കുന്നുംപുറം ( വൈസ് പ്രസിഡന്റ്) ,  ജെയ്സൺ കാളിയങ്കര  ( ജനറല്‍ സെക്രട്ടറി ),  ജോൺ സാംപ്സൺ ( ട്രഷറര്‍ ), ശ്രീ.  ഗാരി നായർ  (പൊളിറ്റിക്കൽ സിവിക് ഫോറം  (  പ്രസിഡന്റ് ),  ശ്രീ . ഫിലിപ്പ് തോമസ് (പൊളിറ്റിക്കൽ സിവിക് ഫോറം  സെക്രട്ടറി ), ശ്രിമതി. സിന്ധു സാംപ്സൺ  (വനിതാ ഫോറം  സെക്രട്ടറി ), നിക്ക് സാംസൺ    (യൂത്ത് ഫോറം  പ്രസിഡന്റ്  ),   ജിയ ജെയ്സൺ  (യൂത്ത് ഫോറം  സെക്രട്ടറി ),അഡൈ്വസറി ബോര്‍ഡ്  ചെയര്‍മാന്‍   റെജി എബ്രഹാം  എന്നിവര്‍  സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും .

യുവ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കും .സൗത്ത് ജഴ്‌സി മലയാളി സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്  വേൾഡ് മലയാളി കൌൺസിൽ സൗത്ത് ജേഴ്‌സി  പ്രൊവിൻസിന്റെ ഭാരവാഹികൾ എന്നതിൽ അഭിമാനമുണ്ടെന്നും കര്മനിരതരായ ഇവരുടെ എല്ലാ ഭാവി പ്രവർത്തനങ്ങൾക്കും W MC  അമേരിക്ക റീജിയന്റെ പൂർണ പിന്തുണ ഉണ്ടാകും  എന്ന് അമേരിക്ക  റീജിയൻ ചെയര്മാന് ഫിലിപ്പ്  തോമസ് , അമേരിക്ക റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാർ, അമേരിക്ക റീജിയൻ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിൽ എന്നിവർ അറിയിച്ചു . സൗത്ത് ജേഴ്‌സി പ്രൊവിൻസ് ഉദ്ഘാടനത്തിലേക്കു എല്ലാവരെയും അമേരിക്ക റീജിയൻ ഭാരവാഹികൾ സ്വാഗതം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com