ADVERTISEMENT

ഡാലസ് ∙ അസംബ്ലീസ് ഗോഡ് സൗത്ത് സെന്റർ റീജയൻ കൺവൻഷൻ ഒക്ടോബർ 23ന് ഹൂസ്റ്റൺ എ ജി ചർച്ചിൽ ആരംഭിക്കുന്നു. സൗത്ത് സെന്റർ റീജയൻ പ്രസിഡന്റ് ഡോ. ജോസഫ് ഡാനിയൽ കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിക്കും. ന്യൂ ലൈഫ് ബൈബിൾ കോളജ് വൈസ് പ്രസിഡന്റും എ ജി കടയ്ക്കൽ സ്കൂൾ മാനേജരുമായ ഡോ. രാജു തോമസ് മുഖ്യപ്രഭാഷണം നിർവഹിക്കും.

ഒക്ടോബർ  24ന് ഡാലസ് സയൺ ഏ ജി ചർച്ചിൽ നടക്കുന്ന കൺവൻഷനിൽ സതേൺ ഏഷ്യ ബൈബിൾ കോളജ് അധ്യാപകനായ റവ. ജോസ് തോമസാണ് മുഖ്യ പ്രാസംഗീകൻ. ഡോ. റ്റോം ഫിലിപ്പിന്റെയും ഡാനി ടാക്ന്റെയും നേതൃത്വത്തിൽ എ ജി ക്വൊയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ വ്യത്യാസമില്ലാതെ ഏവർക്കും ഈ കൺവൻഷനിൽ പങ്കെടുക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:

ഡോ. ജോസഫ് ഡാനിയൽ : 214 690 7002

ബിജു ഡാനിയൽ : 972 345 3877

പാസ്റ്റർ കെ. ഒ. ജോൺസൺ : 405 837 2600

ജോൺ ലൂക്കോസ് : 281 460 3603

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com