ADVERTISEMENT

ഡാലസ്∙ മാര്‍ത്തോമ സഭയുടെപരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ നോർത്ത് അമേരിക്ക & യൂറോപ് മാർത്തോമാ ഭദ്രാസന ട്രഷറർ പ്രഫ. ഫിലിപ്പ് തോമസ് സിപിഎ അനുശോചനം രേഖപ്പെടുത്തി. 

അനന്യസാധാരണമായ ധൈര്യവും ആജ്ഞാശക്തിയും കാര്യശേഷിയും ജന്മസിദ്ധമായ ഗുണ വിശേഷവുംസംഗമിച്ച ഒരു ദിവ്യതേജസ്സ് മാര്‍ത്തോമാ സഭാധ്യക്ഷന്‍ ജോസഫ് മെത്രാപ്പൊലീത്തയുടെ വേര്‍പാടോടെ നഷ്ടമായതെന്ന്ഫിലിപ്പ് തോമസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

ഋഷിതുല്യമായ ജീവിതം കൊണ്ടും നിലപാടുകൾ കൊണ്ടുംഒരു കാലഘട്ടത്തെ മുഴുവൻചലിപ്പിച്ച മഹാരഥൻ മാര്‍ത്തോമസഭയെ ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്. ഒരേസമയം സ്നേഹവായ്‌പുള്ള പിതാവായും കർക്കശക്കാരനായ ഇടയനായും അജഗണത്തെ നേർവഴിക്കു നയിച്ച ആ ദിവ്യതേജസ് പിതാവിന്റെ വാസസ്ഥലത്തേക്കു യാത്രയായി എങ്കിലും മനുഷ മനസ്സുകളിൽ പുണ്യ സ്മാരകമായി നിലകൊള്ളുമെന്നും അനുശോചന സന്ദേശത്തിൽ അഭിപ്രയപ്പെട്ടു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com