ADVERTISEMENT

ഹൂസ്റ്റൺ ∙ സെൻറ്  ഗ്രീഗോറിയോസ്  ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ, പ .പരുമല  തിരുമേനിയുടെ  നൂറ്റിപ്പതിനെട്ടാമതു ഓർമ്മ പെരുന്നാളും കൺവൻഷനും പുണ്യപിതാവിൻ്റെ  തിരുശേഷിപ്പിനാൽ  അനുഗ്രഹീതമായ  ഈ ദേവാലയത്തിൽ  ഒക്ടോബർ ഇരുപത്തിയഞ്ച് ഞായറാഴ്ച കൊടിയേറിയതു മുതൽ നവംബർ 1 ഞായർ വരെ  സമുചിതമായി  ആഘോഷിക്കുന്നു.പരിശുദ്ധ പിതാവിൻ്റെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ടു നടത്തപ്പെടുന്ന പെരുനാൾ ശ്രുശ്രുഷകളിൽ പ്രാർഥനാപൂർവ്വം  സംബന്ധിക്കുവാൻ എല്ലാ വിശ്വാസികളെയും  സന്തോഷപൂർവം  സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാൻ  ആഗ്രഹിക്കുന്ന വിശ്വാസികൾ  എല്ലാവരും പള്ളിയുടെ  വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക്  വഴി പേരും മറ്റുവിവരങ്ങളും  രജിസ്‌റ്റർ ചെയ്യുകയും ,കോവിഡ്  മാനദണ്ഡങ്ങളും  മാർഗനിർദ്ദേശങ്ങളും  പാലിച്ചു്  ഭക്തിപുരസ്സരം പെരുനാളിൽ  പങ്കെടത്തു  അനുഗ്രഹം പ്രാപിക്കണമെന്ന്  ഇടവക സെക്രട്ടറി  യൽദോ  പീറ്റർ  അറിയിച്ചു .    

വിശ്വാസികളുടെ സൗകര്യാർത്ഥം ഒക്ടോബർ  28 ബുധനാഴ്ച  വൈകിട്ട്  6 :30 ന്  സന്ധ്യാനമസ്കാരവും  തുടർന്ന്   റവ.ഫാ  ജോർജ്  മാത്യു  (സജീവ്  അച്ചൻ ) ന്റെ  കാർമ്മികത്വത്തിൽ വി .കുർബാനയും, മധ്യസ്ഥാപ്രാർത്ഥനയും. ഒക്ടോബർ  30 ന്  വെള്ളിയാഴ്ച  രാവിലെ 8 :30 ന് പ്രഭാത നമസ്കാരവും  തുടർന്ന്  മുൻ വികാരി റവ. ഫാ ,രാജേഷ്  കെ.ജോൺ  വി .കുർബാനക്കും ,മദ്ധ്യസ്ഥ  പ്രാർഥനക്കും നേതൃത്വം  നൽകും. ഒക്ടോബർ 29,30  തീയതികളിൽ  വൈകിട്ട്  6 :30  സന്ധ്യാനമസ്കാരവും ,മധ്യസ്ഥാപ്രാർത്ഥനയും  തുടർന്ന്  ഹൂസ്റ്റനിലെ ബഹുമാനപ്പെട്ട  വൈദികരുടെ   നേതൃത്വത്തിൽ  വചനപ്രഘോഷണവും  ഉണ്ടായിരിക്കുന്നതാണ് .

ഒക്ടോബർ  31 ന്  ശനിയാഴ്ച  രാവിലെ 8 :30  ന്  പ്രഭാതനമസ്കാരവും  മുൻവികാരി  റവ. ഫാ  പി .എം. ചെറിയാന്റെ   നേത്രത്വത്തിൽ  വി .കുർബാനയും  മധ്യസ്ഥ  പ്രാർത്ഥനയും തുടർന്ന് ആധ്യാത്മിക  സംഘടനകളുടെ  വാർഷികവും  കൊണ്ടാടുന്നതാണ് . ശനിയാഴ്ച വൈകിട്ട്  6 :30 ന്  സന്ധ്യാനമസ്കാരവും , മധ്യസ്ഥപ്രാർത്ഥനയും അതേത്തുടർന്ന് ഭക്തി  നിർഭരമായ  റാസയും  ഉണ്ടായിരിക്കും നവംബർ  ഒന്നാം തിയതി  ഞായറാഴ്ച  രാവിലെ 8 .30 ന് പ്രഭാത നമസ്കാരവും റവ .ഫാ .ഐസക് .ബി. പ്രകാശിന്റെ  പ്രധാനകാർമികത്വത്തിൽ  മൂന്നുമേൽ  കുർബാനയും, ഭക്തി  നിർഭരമായ  റാസയും ഉണ്ടായിരിക്കും .അതിനുശേഷം  ആശിർവാദത്തോടുകൂടി  പെരുനാൾ  ആഘോഷങ്ങളുടെ  കൊടിയിറങ്ങും . പെരുനാൾ  ശുശ്രുഷകൾ എല്ലാം  പള്ളിയുടെ  വെബ്സൈറ്റിൽ ലൈവ്  ടെലികാസ്റ്റിൽ  കാണാവുന്നതാണെന്ന്  ഇടവക  വികാരി  റവ  ഫാ. വർഗീസ്‌  തോമസ് ,അസി .വികാരി റെവ.ഫാ, ക്രിസ്റ്റഫർ  മാത്യു ,ട്രസ്റ്റി  .സാബു പുന്നൂസ്  എന്നിവർ  സംയുക്ത  പ്രസ്താവനയിൽ  അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com