ADVERTISEMENT

ന്യൂയോർക്ക്∙ പ്രവാസി മലയാളി ഫെഡറേഷൻ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ കേരള പിറവി ആഘോഷിക്കുന്നു .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു വെർച്ചൽ സ്റ്റുഡിയോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുന്നിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും .  ചടങ്ങിൽ മികച്ച പ്രവാസി കർഷകനെയും, കേരളത്തിലെ മികച്ച കർഷകനെയും ആദരിക്കും. 

mk-sanu-pmf

പ്രവാസി മലയാളി ഫെഡറേഷന്റെ ലോഗോ പ്രകാശനവും ഫ്ലാഗും പ്രവാസി മലയാളി ഫെഡറേഷന്റെ ടൈറ്റിൽ സോങ്ങും പ്രകാശനവും നടക്കും. പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും ടി വി സംസ്കാരയുടെ ചെയർമാനുമായ മോൺസൺ  മാവുങ്കലിന്റെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ സ്വാഗതം പറയുന്ന പരിപാടിയിൽ പ്രവാസി മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു അധ്യക്ഷത വഹിക്കും. സംസ്ഥാന കോഡിനേറ്റർ ബിജു കെ തോമസ് അതിഥികളെ പരിചയപ്പെടുത്തും. തീം സോങ്ങ് എറണാകുളം ജില്ലാ കളക്ടർ പ്രകാശനം നിർവഹിക്കും. 

pmf-keralappiravi

പ്രഫസർ എം കെ സാനു മുഖ്യ പ്രഭാക്ഷണം നടത്തും. ചലച്ചിത്ര താരങ്ങളായ ബാല, ജയരാജ്‌ പി എം എഫ്  ചെയർമാൻ ഡോ :ജോസ് കാനാട്ട് (newyork), ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ(ഓസ്ട്രിയ)ഗ്ലോബൽ പ്രസിഡൻ്റ് എം പി സലിം(കുവൈറ്റ് )വൈസ് പ്രസിഡൻ്റ് സാജൻ പട്ടേരി , ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ (ഓസ്‌ട്രേലിയ ) ,  ഗ്ലോബൽ അസോസിയേറ്റ് കോഡിനേറ്റർ നൗഫൽ മടത്തറ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം,.ഡയരക്ടർ ബോർഡ് അംഗങ്ങളായ  ഡോ.ഷാഗീത കമാൽ ജോർജ്  പടിക്കക്കുടി,  സാബു ചെറിയാൻ, ബിജു കർണൻ, മീഡിയ കോഡിനേറ്റർ പി.പി.ചെറിയാൻ, ഗ്ലോബൽ ജോ: സെക്രട്ടറി ജോസഫ് പോൾ, ഇന്ത്യൻ കോഡിനേറ്റർ പ്രേമ മേനോൻ, ജോ: സെക്രട്ടറി ജയൻ പി,എന്നിവർ ആശംസകൾ അർപ്പിക്കും, ട്രഷറർ ഉദയകുമാർ നന്ദി രേഖപ്പെടുത്തും,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com