ADVERTISEMENT

കലിഫോർണിയ ∙ വിമാന നിർമ്മാണത്തിലുണ്ടായ അപാകതകൾ മൂലം രണ്ടു ബോയിങ് 737– മാക്സ് വിമാനങ്ങൾ തകർന്നു വീഴുകയും 346 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ തുടർന്ന് 800 ഓളം വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് മാറ്റിയതായി ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. 20 മാസങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയ ഈ വിലക്ക് അമേരിക്കയുടെ എവിയേഷൻ ചരിത്രത്തിലെ ഏറ്റവും നീണ്ട ഗ്രൗണ്ടിങ് ആയിരിയ്ക്കും.

ഒക്ടോബർ 2018 ൽ ലയൺ എയർലൈൻസ് വിമാനം ഫ്ലൈറ്റ് 610 തകർന്ന് 189 പേരും, മാർച്ച് 2019 ൽ എത്യോപ്യൻ എയർലൈൻസ് ഫ്ലൈറ്റ് 302 തകർന്ന് 157 പേരും മരിച്ച സംഭവത്തിന്റെ അന്വേഷണം വിമാന നിർമ്മാണത്തിലെ അപാകതയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 800 ഓളം വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തത്.

വിമാനം പറക്കുമ്പോൾ, ലെവൽ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയർ തകരാറിന്റെ അടിസ്ഥാനത്തിലാണ് വിമാനം പൈലറ്റിന് നിയന്ത്രിയ്ക്കാനാവാതെ നിലം പൊത്തിയത്, മറ്റു വിമാനങ്ങളിലില്ലാത്ത എംകാസ് സംവിധാനം 737 മാക്സ് വിമാനത്തിന്റെ ഡിസൈനിലെ അപാകത നികത്താൻ വേണ്ടിയുള്ളതായിരുന്നു. ഇങ്ങനെയൊരു സംവിധാനം വിമാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി നല്ലൊരു ഭാഗം പൈലറ്റുമാർക്കും അറിയില്ലായിരുന്നു. ഇനി അറിഞ്ഞിരുന്നാൽ തന്നെ അത് എങ്ങനെ ഉപയോഗിക്കുമെന്നതിന് പരിശീലനം നൽകിയിരുന്നില്ലെന്നും അന്വേഷണത്തിൽ പുറത്തുവന്നു. ഏറെനാളത്തെ ശ്രമങ്ങൾക്കും പുതിയ എംകാസ് സോഫ്റ്റ് വെയർ നിലവിൽ വന്നതിനുശേഷം വിമാനം പറക്കാൻ സുരക്ഷിതമാണെന്ന് ഫെഡറൽ എലിവേഷൻ അധികൃതർ ഉറപ്പാക്കി.

ബോയിങ്– ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയാക്കിയ 400 ബോയിങ് 737 മാക്സ് വിമാനങ്ങൾ വില്ക്കാനാകാതെ കിടക്കുന്നു. കോവിഡിനെ തുടർന്ന് ലോകമെമ്പാടുമുള്ള വിമാന യാത്രകൾ തടസപ്പെട്ടിരുന്നു. രാജ്യാന്തര യാത്രക നിരോധിച്ചിരുന്നത് നീക്കം ചെയ്യാൻ ഇനിയും  കാലതാമസമെടുക്കും.

ബോയിങ് മാക്സ് പറക്കുന്നതിനു മുമ്പ് പല കടമ്പകളും  കടക്കണം. പുതിയ ബോയിങ് എം കാസ് സോഫ്റ്റ് വെയർ ഈ വിമാനങ്ങളിൽ ഇൻസ്റ്റോൾ ചെയ്യണം. മാക്സ് വിമാനങ്ങൾ പറപ്പിക്കുന്ന എല്ലാ പൈലറ്റുമാരും പ്രത്യേക പരിശീലനം പൂർത്തിയാക്കണം.

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com