ADVERTISEMENT

കലിഫോർണിയ∙ സാൻ ഫ്രാൻസിസ്കോ മാർത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും സംയുക്തമായി നടത്തുന്ന 'സ്വർഗ്ഗ സംഗീതം' എന്ന സംഗീത സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി.  2020 നവംബർ 21 ശനിയാഴ്ച കാലിഫോർണിയ സമയം വൈകിട്ട് 6 മണിക്ക് നടക്കുന്ന  ഈ ആത്‌മീയ സംഗീത സന്ധ്യയിൽ അനുഗ്രഹീത സംഗീതജ്ഞനായ പി. ഡി. ജോണിന്റെ തിരഞ്ഞെടുത്ത ഗാനങ്ങൾ അവതരിപ്പിക്കും. 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാന പ്രവർത്തനങ്ങളിൽ നിന്നും വിട്ടൊഴിഞ്ഞ് യൗവ്വന കാലയളവിൽ ക്രൈസ്തവ വിശ്വാസത്തിലേക്കുവന്ന  പി. ഡി. ജോൺ ദൈവത്തിന്റെ കയ്യൊപ്പുള്ള ആത്മീയ സംഗീതത്തതിന്റെ കുലപതിയാണ്. അനേകായിരങ്ങൾ ഇന്നും ജീവിതാനുഭവങ്ങളോട് ചേർത്തുവെച്ചു പാടുന്ന ഓരോ ഗാനങ്ങളുടെയും പിന്നിലേ ആത്‌മീയനുഭവങ്ങൾ പി. ഡി. ജോൺ തത്സമയം പങ്കുവയ്ക്കും. 

സാൻഫ്രാൻസിസ്കോ മാർത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും അദ്ദേഹത്തെ ആദരിക്കും. പാണ്ടനാട് മാർത്തോമ്മാ വലിയപള്ളി വികാരി റവ. കെ. എ. എബ്രഹാംയുവജന സഖ്യത്തിന് വേണ്ടി പി. ഡി. ജോണിനെ ആദരിക്കും. റവ. ഡെന്നിസ് എബ്രഹാം (പ്രസിഡന്റ്), ടോം തരകൻ (വൈസ് പ്രസിഡണ്ട്), ധന്യ എൽസാ മാത്യു (സെക്രട്ടറി), ഫെബി രാജു (ജോ.സെക്രട്ടറി),  മെർലിൻ ചെറിയാൻ (ട്രഷറർ), അനു ഫിലിപ്, ഷൈജു വർഗീസ്, അനീഷ് ജോയ്‌സൺ, വിവേക് ചെറിയാൻ, കൃപാ ആശിഷ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി 'സ്വർഗ്ഗ സംഗീതം' എന്ന പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്നു.

റജി മാത്യു മല്ലപ്പള്ളിയാണ് ഓർക്കസ്‌ട്രേഷൻ നിർവ്വഹിക്കുന്നത്. ആരോൺ എബ്രഹാം കേരളത്തിൽ നിന്നുള്ള തത്സമയ പരിപാടികൾ ഏകോപിപ്പിക്കും. അബ്ബാ ന്യൂസ്, പ്രവാസി ചാനൽ തുടങ്ങിയ വിവിധ ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ ആത്‌മീയ സംഗീത സന്ധ്യ തത്സമയം സംപ്രേഷണം ചെയ്യും. ഈ സംഗീത സന്ധ്യയിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ചുമതലക്കാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com