ADVERTISEMENT

ഡെറ്റെൻ (ഒഹായൊ) ∙ ഒഹായെ ഡെറ്റെനിലെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. മുകുൾ ചന്ദ്രയുടെ (57) ആകസ്മിക വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യൻ ഒറിജിൻ അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് സംഘടന സന്ദേശമയച്ചു.

കഴിഞ്ഞ മാസം അന്തരിച്ച ഡോ. മുകുൾ ചന്ദ്രയുടെ മരണ കാരണം കൊറോണ വൈറസായിരുന്നുവെന്ന് എഎപിഐ സംഘടന സ്ഥിരീകരിച്ചു.ഡോ. ചന്ദ്ര ഞങ്ങളുടെ ഏറ്റവും നല്ല സുഹൃത്തും പ്രഗൽഭ ഡോക്ടറുമായിരുന്നുവെന്ന് സംഘടനാ പ്രസിഡന്റ് ഡോ. സുധാകർ പറഞ്ഞു.

ക്ലീവ്‌ലാന്റ് ക്ലിനിക്കിൽ കൊറോണ വൈറസിനോടു പൊരുതിയാണു മരണം വരിച്ചത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ശാന്തമായിട്ടാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബറോഡ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിസിനിൽ മാസ്റ്റേഴ്സും ലക്‌നൗ എസ്ജിപിജിഐയിൽ തുടർ പരിശീലനവും പൂർത്തിയാക്കി.

ടെക്സസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് കാർഡിയോളജിയിൽ ഫെലോഷിപ്പെടുത്തത്. അമേരിക്കയിൽ മാത്രം 80,000 ത്തിലധികം ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻസ് കോവിഡ് 19 മഹാമാരിക്കെതിരെ മുൻനിരയിൽ നിന്നും പ്രവർത്തിക്കുന്നു. ഇതിനു പുറമെ 40,000 മെഡിക്കൽ വിദ്യാർഥികൾ, റസിഡന്റ്സ് എന്നിവരും അമേരിക്കയിലെ വിവിധ ആശുപത്രികളിൽ പ്രവർത്തിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com