ADVERTISEMENT

ഷിക്കാഗോ ∙ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനായുടെ വികാരി റവ.ഫാ. ഏബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുതുതായി മുത്തോലത്തച്ചൻ നിര്‍മ്മിച്ച്‌ നൽകുന്ന ഇംപാക്ട് സെന്ററിന്റെ ആശീര്‍വാദകര്‍മ്മവും ഉദ്ഘാടനവും ഡിസംബര്‍ 13ന് ഞായറാഴ്ച രാവിലെ 8.30ന്. രാവിലെ 7 മണിക്ക് ചേര്‍പ്പുങ്കല്‍ വി. പത്രോസ് പൗലോസ് ദൈവാലയത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തിലുള്ള ക്യതജ്ഞതാ ബലിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. 

തോമസ് ചാഴികാടൻ എംപിയുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കെഎസ്എസ്എസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഫാ. സുനില്‍ പെരുമാനൂര്‍ സ്വാഗതം പറയും. അതിരൂപതാ വികാരി ജനറാള്‍ വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കും. അഡ്വ. മോന്‍സ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കിടങ്ങൂര്‍ ഫൊറോന വികാരി റവ.ഫാ. ജോയി കട്ടിയാങ്കല്‍ യോഗത്തില്‍ ആശംസയര്‍പ്പിക്കും. ജോയിന്റ് ഡയറക്ടര്‍ റവ.ഫാ ജെയിംസ് വടക്കേകണ്ടംങ്കരിയില്‍ കൃതജ്ഞതയര്‍പ്പിക്കും.

fr-abraham-mutholath

ഭിന്നശേഷിക്കാരുടെയും അവരുടെ പരിശീലകരുടെയും താമസിച്ചുള്ള പ്രവർത്തനങ്ങൾക്കും സാമൂഹികമോ അജപാലനകാരമോ ആയ ക്യാമ്പുകൾക്കും മുത്തോലത്ത് ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യം ഒരുക്കുന്നത്തിനുമാണ് ഇംപാക്ട് സെന്റർ ഉദ്ദേശിച്ചിട്ടുള്ളത്. നാട്ടിൽ അവധിക്കെത്തുന്ന പ്രവാസികളുടെ താൽക്കാലിക താമസത്തിന് ഇതിലെ ആധുനിക സൗകര്യത്തോടുകൂടിയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതാണ്. 

തികച്ചും ജീവകാരുണ്യ ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) ഭാഗമാകുന്ന ഇംപാക്ട് സെന്ററിന്റെ ആശീര്‍വാദ കര്‍മ്മവും, ഉദ്ഘാടനവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടത്തുക. കെഎസ്എസ്എസ്ന്റെ മുന്‍ ഡയറക്ടർകൂടിയായ റവ.ഫാ. ഏബ്രഹാം മുത്തോലത്തിന്റെ സ്വപ്നങ്ങളാണ് ഇതിലൂടെ പൂവണിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com