അമേരിക്കൻ നഴ്സിംഗ് രംഗത്ത് പുതിയ നേതൃത്വവുമായി നൈന മുന്നോട്ട്
Mail This Article
ന്യൂയോർക്ക്∙ ലോകാരോഗ്യസംഘടന 2020 നഴ്സസുമാരുടെ വർഷമായി പ്രഖ്യാപിച്ച നിമിഷംമുതൽ കോവിഡ് മഹാമാരിക്കെതിരായി അഹോരാത്രം പ്രവർത്തിക്കുന്ന ഏഷ്യൻ ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ നാഷണൽ സംഘനയായ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന) ക്ക് അടുത്ത രണ്ടുവർഷകാലത്തെക്കുള്ള നൂതന കർമ്മപരിപാടിയുമായി നവനേതൃത്വം. ന്യൂജഴ്‌സിയിൽ നിന്നുള്ള ഡോ.ലിഡിയ ആൽബർകർക്കിയുടെ നേതൃത്വത്തിലുള്ള 38 അംഗകമ്മിറ്റിയാണ് 2021 -2022 വർഷങ്ങളിൽ നൈനയെ നയിക്കുന്നത്.
ഹൂസ്റ്റണിൽ നിന്നുള്ള അക്കാമ്മ കല്ലേൽ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഫ്ലോറിഡയിൽ നിന്നുള്ള ഡോ. ബോബി വർഗീസ് ( വൈസ് പ്രസിഡന്റ്), ന്യൂയോർക്ക് സംസ്‌ഥാനത്തിലെ ആൽബനിയിൽ നിന്നുള്ള സുജാ തോമസ് (സെക്രട്ടറി) , ന്യൂയോർക്കിൽ നിന്നുള്ള താരാ ഷാജൻ (ട്രഷറർ ) എന്നിവരാണ് പുതുതായി ചുമതലയേറ്റ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ. ഡിസംബർ 8 ന് നടന്ന വിർച്ച്വൽ മീറ്റിങ്ങിലാണ് ഡോ ലിഡിയ ആൽബർ കർക്കിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഡോ ആഗ്‌നസ് തേരാടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ നിന്നു ഭരണം ഏറ്റെടുത്തത്.
അമേരിക്കൻ ഐക്യനാടുകളിലെ ആരോഗ്യസേവന രംഗത്ത് പ്രവൃത്തിക്കുന്ന ഭാരതത്തിൽനിന്നു കുടിയേറിയ നഴ്സുമാർക്കു അതാതുസംസ്ഥാങ്ങളിൽ സംഘടനയുണ്ടെങ്കിലും ഈ 22 അസോസിയേഷനുകളുടെ മാതൃസംഘടനയായ നൈനക്ക് 2006 ലാണ് രൂപം വന്നത്. ഇന്നതുവളർന്നു നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായി മാറിയത് അനേകം മാലാഖമാരുടെ കഠിനപരിശ്രമത്തിന്റെ ഫലമാണ്.
നൈനയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ, ഡോ. ആൽബർകർക്കി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ടിച്ചതിന് ശേഷം പൂനയിലുള്ള ഭാരതീയ വിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ പ്രഫസറയി ജോലിനോക്കുമ്പോളാണ് അമേരിക്കയില്ലേക്ക് കുടിയേറിയത് . ഇപ്പോൾ ന്യൂജഴ്‌സിയിലെ പ്രശസ്തമായ വില്യം പാറ്റേഴ്സൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായും റോബർട്ട് വുഡ് ജോൺസൻ ആശുപതിയിൽ നഴ്സ് പ്രാക്ടീഷണറായും സേവനമനുഷ്ഠിക്കുന്നു. നൈനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഹൂസ്റ്റണിൽ നിന്നുള്ള അക്കാമ്മ കല്ലേൽ, മൈക്കിൾ ഇ ദേബാക്കി വെറ്ററൻസ് അസോസിയേഷൻ ഹോസ്പിറ്റലിലെ നഴ്സ് പ്രാക്റ്റീഷനറാണ്.
ഹൂസ്റ്റൺ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ കഴിഞ്ഞ പ്രസിഡന്റെന്ന നിലയിൽ ഭൂകമ്പക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഹെയ്തിയിലും ഭാരതത്തിന്റെ നാനാഭാഗത്തും ക്ലിനിക്കുളളുൾപ്പടെ ആതുരസേവനരംഗത്തും ശ്രീമതി അക്കാമ്മ അനേകം സംഭാവനകൾ നൽകി. നൈനയുടെ പുതിയ വൈസ് പ്രസിഡണ്ട് ഡോ. ബോബി വർഗ്ഗീസ് ഫ്ലോറിഡയിലെ ബ്രോവാർഡ് കോളേജ് പ്രഫസറാണ്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടുകാലം അമേരിക്കയിലെ വിവിധ സാമൂഹികസാംസ്‌കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ഡോ. വർഗീസ് സൗത്ത് ഫ്ലോറിഡ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ മുൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂയോർക്ക് സംസ്‌ഥാനത്തിലെ ആൽബനിയിൽനിന്നുംമുള്ള സുജാ തോമസാണ് നൈനയുടെ സെക്രട്ടറി. ആൽബനി ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്, നിലവിലെ ട്രഷറർ, സാമുവേൽ സ്ട്രാറ്റോൺ വി എ മെഡിക്കൽ സെന്റർ അഡ്മിനിട്രേറ്റർ എന്നീനിലകളിൽ സുജാ തോമസ് കർമ്മനിരതയായിരിക്കുന്നു. ആകാശം കീഴടക്കിയ നഴ്സ് എന്ന രീതിയിൽ പ്രശസ്തയായ ന്യൂയോർക്ക് മോന്റിഫെർ മെഡിക്കൽ സെന്ററിലെ അഡ്മിനിസ്‌ട്രേറ്റീവ് നഴ്സസ് മാനേജരും ന്യൂയോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ താരാ ഷാജനാണ് നൈനയുടെ അടുത്ത രണ്ടുവർഷക്കാലയളവിലെ ട്രഷററായി ചുമതലയേറ്റത്. ഇന്ത്യൻ എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിട്ടുള്ള താരാ ഷാജൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിലെ ചെങ്കോട്ടക്കു മുകളിലൂടെ ഫൈറ്റർ വിമാനംപറത്തി ഇന്ത്യൻ പ്രസിഡന്റിന്റെ വരെ പ്രശംസപിടിച്ചുപറ്റിയിട്ടുണ്ട്.
പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്ത ചടങ്ങിൽ "നൈന കേർസ് " എന്ന ചുരുക്കനാമത്തിൽ അറിയപ്പെടുന്ന അഞ്ചിനകർമ്മപദ്ധതിക്ക് നവനേതൃത്വം തുടക്കംകുറിച്ചു. ആശയവിനിമയം, സാമൂഹ്യസാംസ്കാരിക സംവാദങ്ങൾ, നഴ്സിംഗ് രംഗത്തെ ശാസ്‌ത്രഗവേഷണങ്ങൾ, ഉന്നത വിദ്യാഭ്യാസം, കഥാരൂപത്തിലുള്ള തുറന്ന ചർച്ചകൾ മുതലായ അഞ്ച് തൂണുകളിലാണ് നൈനയുടെ പ്രവത്തനരേഖ ക്രമപ്പെടുത്തിയിരിക്കുന്നതെന്നു പ്രസിഡന്റ് ഡോ. ആൽബർകർക്കി തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രസ്‌താവിച്ചു. അതുകൂടാതെ ഇന്ത്യൻ നഴ്സുമാരിൽ നേതൃത്വപാടവം വളർത്തുവാൻ നൈന ലീഡർഷിപ് അക്കാദമി രൂപികരിക്കുന്നതിനുള്ള ചർച്ചകൾക്കു തുടക്കംകുറിച്ചു. നിലവിൽ നൈന അമേരിക്കൻ നഴ്സസ് ക്രെഡൻഷ്യലിംഗ് സെന്ററിന്റെ തുടർവിദ്യാഭ്യാസ ദാതാവായ സംഘടനയാണ്. നൈനയുടെ കീഴിലുള്ള സംസ്ഥാന സംഘടനകളിലെ മെംബർമാർക്കും സംഘടകനകളില്ലാത്ത സംസ്ഥാനങ്ങളിൽ നൈനയുടെ വിർച്യുൽ മെമ്പർമാർക്കും വാൾഡൻ, ചേമ്പർലിൻ, ഗ്രാൻഡ് ക്യാനയോൺ എന്നീ സർവകലാശാലകളിൽ ഉപരിപഠനത്തിനു 10 മുതൽ 30 ശതമാനം വരെ ട്യൂഷൻ ഫീസ് ആനുകൂല്യം ലഭിക്കും.
നൈന മുൻ അധ്യക്ഷ ഡോ. ആഗ്നസ് തെരടിയാണ് പുതിയ അഡ്വൈസറി ബോർഡ് ചെയർ പേഴ്സൺ. കൂടാതെ ഡോ. ജാക്കി മൈക്കിൾ, സാറാ ഗബ്രിയേൽ, ഡോ. സോളിമോൾ കുരുവിള, ഡോ. ഓമന സൈമൺ എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളാണ്. 2021 -2022 കാലയളവിലെ നാഷണൽ കമ്മിറ്റയിലേക്കു മിഷിഗണിൽ നിന്നും ഡോ. റേച്ചൽ സക്കറിയ ബൈലോ, ജോർജിയയിൽ നിന്നും വിദ്യ കനകരാജ് അവാർഡ്‌സ് സ്കോളർഷിപ്, ഫ്ലോറിഡയിൽ നിന്നും ഡോ. ജോർജ് പീറ്റർ എഡിറ്റോറിയൽ, ഇല്ലിനോയിയിൽ നിന്നും ഡോ. ആൻ ലൂക്കോസ്, റിസർച്ച്, ടെക്സസിൽ നിന്നും ഡോ. പ്രസന്ന പാറക്കൽ കമ്മ്യൂണിക്കേഷൻ, ന്യൂയോർക്കിൽ നിന്നും ഡോ. അന്ന ജോർജ് അഡ്വാൻസ് പ്രാക്ടീസ് , ഫ്‌ലോറിഡയിൽ നിന്നും ഡോ. നാൻസി ഫെർണാണ്ടസ് മെംബർഷിപ്, ന്യൂജഴ്‌സിയിൽ നിന്നും സാൻഡ്ര ഇമ്മാനുവേൽ പ്രൊഫഷണൽ ഡെവലപ്മെന്റ് എജുക്കേഷൻ, ഫ്‌ലോറിഡയിൽ നിന്നും പോളീൻ ആലൂകാരൻ ഇലക്ഷൻ കമ്മിറ്റികളുടെ ചുമതല നിർവ്വഹിക്കുന്നു.
സംസ്ഥാനതല അസ്സോസിയേഷനുകളുടെ പ്രസിഡന്റുമാരും നൈന ഗെവേർണിംഗ് ബോർഡ് അംഗങ്ങളാണ്. ആശാ സുരേഷ് ഓസ്റ്റിൻ ടെക്സസ്, ബോബി തോമസ് ന്യൂജഴ്‌സി 1, ഉമാ വേണുഗോപാൽ ന്യൂജഴ്‌സി 2, നർഗീത അറോറ സൗത്ത് ഫ്ലോറിഡ, സാലി കുളങ്ങര സെൻട്രൽ ഫ്ലോറിഡ, ദീപ്‌തി വർഗീസ് അറ്റ്ലാന്റ ജോർജിയ , മേഴ്‌സി റോയ് സൗത്ത് കാരലൈന , ഡോ. അന്ന ജോർജ് ന്യൂയോർക്ക്, കസ്തൂരി ശിവകുമാർ ആൽബനി ന്യൂയോർക്ക്, മിസം മെർചന്റ് സാൻ അന്റോണിയോ ടെക്സസ്, ഡോ. അനുമോൾ തോമസ് ഹൂസ്റ്റൺ ടെക്സസ്, റെനി ജോൺ ഡാളസ് നോർത്ത് ടെക്സസ്, ആനി സക്കറിയ ഒക്‌ലഹോമ, ഷിജി അലക്സ് ഷിക്കാഗോ ഇല്ലിനോയിസ്, ഡോ. അമ്പിളി ഉമ്മയമ്മ അരിസോണ, സന്തോഷ് സണ്ണി ഫിലഡൽഫിയ പെൻസിൽവേനിയ, ഡോ. ഹർക്കര്രിട് ബാൽ കലിഫോർണിയ, ഡോ. വിജയ രാമകൃഷ്ണ മേരി ലാൻഡ്, അന്ന ചെറിയാൻ കന്നെറ്റിക്കറ്റ്, കെ.സി.ജോൺസൻ മിഷിഗൺ, ഡോ. സുജയ ദേവരായാസമുദ്രം നോർത്ത് കാരലൈന എന്നിവരാണ് നൈനയുടെ ചാപ്റ്റർ പ്രസിഡന്റുമാർ.
നൈനയുടെ വൈസ് പ്രസിഡൻ ഡോ ബോബി വർഗ്ഗീസ് അറിയിച്ചതാണിത്.