ADVERTISEMENT

ന്യൂജഴ്‌സി ∙ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സി (മഞ്ച്)യുടെ ആഭിമുഖ്യത്തിൽ ന്യൂജഴ്സിയിലും മറ്റു പ്രദേശങ്ങളിലും നടത്തിവരുന്ന സാമൂഹിക ഇടപെടലുകൾക്കുള്ള അംഗീകാരമായി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയുടെ സാമൂഹിക സേവന മംഗളപത്രം (PROCLAMATION) നൽകുമെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് കെവിൻ തോമസ്. മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സി (മഞ്ച്) യുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച നടന്ന ക്രിസ്തുമസ്-പുതുവത്സര ഫാമിലി നൈറ്റ് ഉദഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂയോർക്ക് സ്റ്റേറ്റിലെ സെനറ്റർ എന്ന നിലയിൽ തന്റെ പ്രവർത്തന മേഖലകൾ ന്യൂയോർക്ക് സ്റ്റേറ്റിന്റെ പരിധിയിൽ മാത്രമാണ് വരുന്നതെങ്കിലും ഇനിയങ്ങോട്ട് അമേരിക്കയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെ ഏതൊരാവശ്യങ്ങൾക്കു സമീപിച്ചാലും തന്റെ എല്ലാവിധ പിന്തുണയും ഇടപെടലുകളും നടത്തുമെന്നും കെവിൻ തോമസ് കൂട്ടിച്ചേർത്തു. 

മഞ്ച് പോലുള്ള മലയാളി സംഘടനകൾ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് അർഹമായ പ്രാധിനിത്യം നൽകേണ്ടതുണ്ട്. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ മഞ്ചിന്റെ സാമൂഹിക ഇടപടെലുകളെ പ്രശംസിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി പ്രൊക്ലമേഷൻ ഉടൻ തന്നെ അയച്ചു നൽകുമെന്ന് ഉദ്‌ഘാടന സമ്മേളനത്തിനു ശേഷം അദ്ദേഹത്തിന്റെ ടീം മെമ്പർ അജിത് കൊച്ചൂസ് മഞ്ച് സെക്രട്ടറിക്കയച്ച സന്ദേശത്തിൽ അറിയിച്ചു.

manj-2

മറ്റുള്ളവരെ സഹായിക്കുവാനുള്ള മലയാളികളുടെ സന്മനസ് ആണ് മറ്റുള്ളവരിൽ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ കണ്ടില്ലെന്നു നടിക്കാൻ നമുക്ക് കഴിയില്ല. അമേരിക്കൻ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാനാണ് ഓരോ ഇന്ത്യക്കാരനും അമേരിക്കയിലേക്ക് കുടിയേറിയത്. നാം ഇപ്പോൾ മറ്റു വിഭാഗങ്ങളെക്കാളൊക്കെ ഏറെ മുൻപന്തിയിലാണ്. അമേരിക്കയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് ഇനി വേണ്ടത്. ബൗദ്ധികമായും സാമ്പത്തികമായും സേവനങ്ങളിലൂടെയുമൊക്കെ അമേരിക്കയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കൻ നമുക്ക് കഴിയും. അതിനുള്ള ഉദാഹരണമാണ് മഞ്ച് പോലുള്ള മലയാളി സംഘടനകൾ സമൂഹ നന്മയ്ക്കായി നടത്തി വരുന്ന സേവനങ്ങൾ എന്നും കെവിൻ തോമസ് ചൂണ്ടിക്കാട്ടി. 

ആ സ്വപ്നം യാഥാർഥ്യമാക്കുവാൻ കൂടുതൽ മലയാളികൾ ഈ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  മഞ്ച് മുൻ പ്രസിഡന്റും ട്രസ്റ്റി ബോർഡ് മെമ്പറും ഫൊക്കാന ജനറൽ സെക്രട്ടറിയുമായ ഡോ. സജിമോൻ ആന്റണിയാണ് സെനറ്റർ കെവിൻ തോമസിനെ പരിചയപ്പെടുത്തിയത്.

മഞ്ച് പ്രസിഡന്റ് മനോജ് വാട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. മഞ്ച് എന്ന സംഘടനയുടെ രൂപീകരിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഫൊക്കാനയുടെ വിവിധ ഉന്നത നേതൃസ്ഥാനങ്ങൾ അലങ്കരിക്കുന്ന നിരവധി നേതാക്കന്മാർ മഞ്ചിൽ നിന്നും എത്തിയിട്ടുണ്ടെന്ന് ജോർജി വർഗീസ് പറഞ്ഞു. ഐക്യവും കെട്ടുറപ്പും അർപ്പണ ബോധവുമുള്ള അംഗങ്ങളുടെ മികവുകൾ കൊണ്ടാണ് മഞ്ചിന്റെ നേതാക്കന്മാർക്ക് ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞത്- ജോർജി വ്യക്തമാക്കി. മഞ്ച് വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ളയാണ് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിനെ പരിചയപ്പെടുത്തിയത്. 

തുടർന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് ആശംസകൾ നേർന്നു. 10 വര്‍ഷം മുൻപ് മഞ്ചിന്റെ രൂപീകരണ യോഗത്തിൽ പങ്കെടുത്തിട്ടുള്ള താൻ മഞ്ച് എന്ന സംഘടനയുടെ അത്ഭുതകരമായ വളർച്ചയിൽ ഏറെ അഭിമാനം കൊള്ളുകയാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട്  അസൂയാവഹമായ വളർച്ചയാണ് മഞ്ച് നേടിയതെന്നും ഫൊക്കാനയുടെ ഉന്നത നേതൃസ്ഥാനത്തേക്ക് മികവുറ്റ നേതാക്കന്മാരെ അയക്കാൻ ഈ കാലയളവിൽ മഞ്ചിനു കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ച് ചാരിറ്റി ചെയർ ഷിജിമോൻ മാത്യുവാണ് ഫിലിപ്പോസ് ഫിലിപ്പിനെ പരിചയപ്പെടുത്തിയത്.

ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. സജിമോൻ ആന്റണി, ഫൊക്കാന ഇന്റർനാഷനൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ്, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്‌, മഞ്ച് ബി.ഒ.ടി ചെയർമാൻ ഷാജി വർഗീസ്, ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ, കേരള അസോസിഷൻ ഓഫ് ന്യൂജഴ്‌സി പ്രസിഡന്റ് കോശി ഫിലിപ്പ്, ഫൊക്കാന കൺവെൻഷൻ നാഷനൽ കോർഡിനേറ്റർ ലീല മാരേട്ട്, മഞ്ച് വിമൻസ് ഫോറം ചെയർപേഴ്സൺ ഷൈൻ ആൽബർട്ട് എന്നിവർ പ്രസംഗിച്ചു. മഞ്ച് ജനറൽ സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും ട്രഷറർ ഗിരീഷ് നായർ (ഗാരി) നന്ദിയും പറഞ്ഞു. മഞ്ച് ജോയിന്റ് സെക്രട്ടറി ഡോ. ഷൈനി രാജുവായിരുന്നു മോഡറേറ്റർ.

മഞ്ച് ജനറൽ സെക്രട്ടറിയുടെ ആമുഖത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മഞ്ച് എക്സിക്യൂട്ടീവ് ഭരണ സമിതി അംഗങ്ങളുടെ ക്രിസ്തുമസ്- ന്യൂ ഇയർ വിഡിയോ  സന്ദേശങ്ങൾ വെർച്ച്വൽ ആയി അവതരിപ്പിച്ചു. മഞ്ച് ട്രസ്റ്റി ബോർഡ് മെമ്പർ രാജു ജോയി പ്രാർഥനാ ഗാനങ്ങൾ ആലപിച്ചു. പൊതു പരിപാടിക്ക് ശേഷം മഞ്ച് കുടുംബങ്ങളുടെ കലാവിരുന്നും അരങ്ങേറി. മഞ്ച് ട്രസ്റ്റി ബോർഡ് മെമ്പർമാരായ ജെയിംസ് ജോയി, രാജു ജോയി, ഫ്രാൻസിസ് തടത്തിലിന്റെ മകൾ ഐറിൻ തടത്തിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇവ ആന്റണി, നിമ്മി റോയി എന്നിവരുടെയും വിമൻസ് ഫോറം ചെയർ പേഴ്സൺ ഷൈൻ ആൽബർട്ട് ആൻഡ് ടീം എന്നിവരുടെ സംഘ നൃത്തവും സിദ്ധാർഥ് പിള്ള, ജോവാന മനോജ് എന്നിവരുടെ  നൃത്തങ്ങളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com