ADVERTISEMENT

ന്യൂയോർക്ക് ∙ പ്രൊജക്ട് സെൽഫ് യുഎസ്എയും, പ്രൊജക്ട് സെൽഫ് ഭാരത് ഉം, സംയുക്തമായി സംഘടിപ്പിച്ച  യുണൈറ്റഡ് consciousness കോൺക്ലേവ് എന്ന പ്രൊഗ്രാമിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രശസ്ത ഗായകനും, സാധക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകനുമായ കെ. ഐ. അലക്സാണ്ടർ ആലപിച്ച ഗാനങ്ങൾ ഏറെ ജനശ്രദ്ധ നേടി . 

കെ. ജെ. യേശുദാസ്  അനശ്വരമാക്കിയ മധ്യമാവതി രാഗത്തിലുള്ള "ഹരിവരാസനവും, എസ്. പി. ബാലസുബ്രഹ്മണ്യൻ പാടി പ്രസിദ്ധമാക്കിയ  മോഹന രാഗത്തിലുള്ള "പ്രഭും പ്രാണനാഥം"  എന്ന് തുടങ്ങുന്ന ശിവാഷ്ടകമാണ് അലക്സാണ്ടർ  ആലപിച്ചത് 

ഭക്തജനങ്ങളുടെ മനസ്സിൽ അതീവഭക്തിരസം നിറക്കുന്ന ഈ രണ്ടു ഗാനങ്ങളും , പാട്ടിന്റെ തനിമ തെല്ലും നഷ്ട്ടപെടാതെയാണ്  ഭാവപൂർണ്ണമായി കെ. ഐ. അലക്സാണ്ടർ പ്രോഗ്രാമിൽ അവതരിപ്പിച്ചത് .  

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഭാഷയുടെയും, സംസ്കാരത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് സ്പർശിച്ച  ഈ ഗാനങ്ങളെ കൂടുതൽ ഭക്തരിലേക്കും, സംഗീതാസ്വാദകരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ഈ പാട്ടുകളുടെ ലിറിക്കൽ വിഡിയോയുടെ പ്രകാശനകർമം ശ്രീ ആചാര്യ വിവേകും, ഡോ വിക്രാന്ത് സിങ്ങും ജനുവരി  പതിനാലിന്  മകരസംക്രാന്തി ദിനത്തിൽ EST വൈകിട്ട്  8.30  നും 9 നും ഇടയിൽ നിർവഹിക്കും. സൂം ലോഗിൻ  ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഫ്ലയറിൽ ലഭ്യമാണ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com