ADVERTISEMENT

സാന്റിയാഗൊ ∙ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസ്, ഇപ്പോൾ മൃഗങ്ങളിലേക്കും പകരുന്നതായി റിപ്പോർട്ട്. ജനുവരി ആദ്യവാരം സാന്റിയാഗോ മൃഗശാലയിൽ സഫാരി പാർക്കിലുള്ള എട്ട് ഗൊറില്ലകൾക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി  മൃഗശാല അധികൃതർ വെളിപ്പെടുത്തി.

ഇതിൽ രണ്ടു ഗൊറില്ലകൾക്ക് ചുമയും പനിയും കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മറ്റുള്ള മൃഗങ്ങൾക്കും ഇത് ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് മൃഗശാലാ അധികൃതർ. ചെറിയ ശ്വാസ തടസ്സവും ചുമയും ഉള്ള ഗൊറില്ലകളുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും അധികൃതർ പറഞ്ഞു.

മൃഗശാലയിലെ കോവിഡ് പോസിറ്റിവായ ജീവനക്കാരനിൽ നിന്നായിരിക്കാം ഗൊറില്ലകൾക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നു.

അമേരിക്കയിൽ ആദ്യമായാണ് ഗൊറില്ലകളിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നത്. പൂച്ച, പട്ടി എന്നിവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ന്യുയോർക്ക് ബ്രോൺസ് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com