ADVERTISEMENT

ന്യൂജഴ്‌സി ∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടി തുന്നിച്ചേർത്തു കൊണ്ട് ന്യൂജഴ്സി സംസ്ഥാനത്തു നോർത്ത് ജഴ്സി പ്രോവിന്സിനു രൂപം കൊടുത്തതായി ഗ്ലോബൽ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ് പി. സി. മാത്യു, റീജിയൻ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, റീജിയൻ പ്രസിഡന്റ് സുധിർ നമ്പിയാർ, ജനറൽ സെക്രട്ടറി  പിന്റോ കണ്ണമ്പള്ളി, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ  എന്നിവർ അറിയിച്ചു.

പ്രൊവിൻസ് രൂപീകരണത്തിന് മുഖ്യ ചുക്കാൻ പിടിച്ച റീജിയൻ വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, സുധിർ നമ്പിയാർ, പിന്റോ കണ്ണമ്പള്ളി എന്നിവർ അനുമോദനം അർഹിക്കുന്നു എന്ന് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള എന്നിവർ അറിയിച്ചു.

പുതുതായി രൂപം കൊടുത്ത നോർത്ത് ജേഴ്‌സി പ്രൊവിൻസിനു ആശംസകൾ നേർന്നുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നേതാക്കളുടെ പ്രത്യേക ഫ്ളയർ ഇറക്കി.

ബ്രിട്ടീഷ് കൊളംബിയ, ടോറോന്റോ. ന്യൂ യോർക്ക് സൗത്ത് ജേഴ്‌സി, ന്യൂ  ജേഴ്‌സി ഓൾ വിമൻസ്, ഫ്ലോറിഡ, ചിക്കാഗോ, ഹൂസ്റ്റൺ, ജോർജിയ, ഡാളസ്, ഡി എഫ് ഡബ്ല്യൂ, നോർത്ത് ടെക്സസ്, കാലിഫോർണിയ പ്രൊവിൻസുകൾ കൂടാതെയാണ് നോർത്ത് ജഴ്സിയിൽ പ്രൊവിൻസ് രൂപികരിച്ചത്.

പ്രസ്തുത പ്രൊവിന്സിന്റെ ഉദ്ഘാടനം ജനുവരി 26 ന് വൈകിട്ട് സെൻട്രൽ ടൈം ഏഴുമണിക്ക്  സൂം വഴി നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com