കെസിഎസ് ഷിക്കാഗോ പ്രവർത്തനോദ്ഘാടനം മേയർ റോബിൻ ഇലക്കാട്ട് നിർവഹിച്ചു

kcs-chicago
SHARE

ഷിക്കാഗോ∙ ഓർമകൾ മേയുന്ന പൂർവ വിദ്യാലയത്തിന്റെ തിരുമുറ്റത്തു ഒരിക്കൽ കൂടെ എത്തിയ അനുഭൂതിയാണ് ഷിക്കാഗോയിൽ നിൽക്കുമ്പോൾ തനിക്കുള്ളതെന്ന് ടെക്സസിലെ മിസൂറി സിറ്റി മേയറായ റോബിൻ ഇലക്കാട്ട്. കെസിഎസ് ഷിക്കാഗോയുടെ 2021–22 വർഷകാലത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിക്കാഗോ കെസിവൈഎല്ലിന്റെ പ്രഥമ പ്രസിഡന്റ് എന്ന നിലയിൽ ആരംഭിച്ച പൊതുപ്രവർത്തക ജീവിതത്തിൽ ഉടനീളം ഷിക്കാഗോയിലെ ക്നാനായ സമൂഹവും മലയാളി സംഘടനകളും കാലാകാലങ്ങളിൽ അവയുടെ നേതൃത്വത്തിൽ ഇരുന്നവരും നൽകിയ അകമഴിഞ്ഞ പിന്തുണ തന്റെ ഉയർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതായ് റോബിൻ പറഞ്ഞു.

കോട്ടയം ക്നാനായ അതിരൂപതയുടെ സഹായ മെത്രാൻ ഗീവർഗീസ് മോർ അപ്രേം, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ബഹുമതിക്ക് അർഹനായി തീർന്ന ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് സ്റ്റീഫൻ എന്നിവർ വിശിഷ്ടാതിഥികളായി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. റോബിൻ ഇലക്കാട്ടും ജോണിസ് സ്റ്റീഫനും കൈവരിച്ച നേട്ടം പ്രബുദ്ധരായ മലയാളി സമൂഹത്തിനു മുഴുവൻ അഭിമാനകരമാണെന്നും, പ്രവർത്തനോദ്ഘാടനത്തിന് ഇരുവരെയും ആദരിക്കുക വഴി നമ്മുടെ യുവജനങ്ങൾക്ക് മികച്ച മാതൃകയാണ് കെസിഎസ് നൽകുന്നതെന്ന് തന്റെ അനുഗ്രഹ പ്രഭാഷണമദ്ധ്യേ അഭിവന്ദ്യ മേർ അപ്രേം പറഞ്ഞു.

പ്രസിഡന്റ് തോമസ് പൂതക്കരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, കെസിസിഎൻഎ വൈസ് പ്രസിഡന്റ് സണ്ണി മുണ്ടപ്ലാക്കിൽ, ഷിജു ചെറിയത്തിൽ, നിത ചെമ്മാച്ചേൽ, ജൂവാൻ ഒറ്റതൈക്കൽ, സോളമൻ എടാട്ട് എന്നിവർ യോഗത്തിനു ആശംസകളർപ്പിച്ചു സംസാരിച്ചു.

കെസിഎസിന്റെ മുൻ ഭാരവാഹികളെയും ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികളെയും യോഗത്തിൽ പ്രത്യേകം ആദരിച്ചു. ട്രഷറർ ഷിബു മുളയാനിക്കുന്നേൽ യോഗത്തിനു സ്വാഗതവും വൈസ് പ്രസിഡന്റ് ജോസ് ആനമല കൃതജ്ഞതയും അർപ്പിച്ച് സംസാരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിന് ലിൻസൺ കൈതമല, ആൽവിൻ ഐക്കരോത്ത്, ജിമ്മി മുകളേൽ, സാബു കട്ടപ്പുറം എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA