ADVERTISEMENT

ഹൂസ്റ്റൺ ∙ ടെക്സസിൽ ഉണ്ടായ കനത്ത ഹിമപാതത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണവും, സംഭാവനകളും അഭ്യർഥിച്ച് ഹൂസ്റ്റൺ മേയർ ടർണർ. ഞാൻ നിങ്ങളുടെ സഹായം അഭ്യർഥിക്കുന്നു, എത്രയും സഹായം ചെയ്യുവാൻ കഴിയുമോ, അത്രയും അടിയന്തിരമായി ചെയ്യണം. ഹൂസ്റ്റൺ സിറ്റിയിലും, ഹാരിസ് കൗണ്ടിയിലും ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. 

ഫെഡറൽ സഹായം ലഭിക്കുന്നതുകൊണ്ടു മാത്രം എല്ലാവരെയും സഹായിക്കുവാൻ കഴിയുകയില്ല. സാമ്പത്തിക സഹായം ചെയ്യുവാൻ സാധിക്കാത്തവർ, വീടുകളിൽ പൊട്ടിഒലിക്കുന്ന പൈപ്പുകൾ നന്നാക്കുന്നതിനോ, വീടുകൾ നന്നക്കുന്നതിനോ മുന്നിട്ടിറങ്ങണമെന്നും മേയർ പറഞ്ഞു.

houston-mayor-2

ഗ്രേറ്റർ ഹൂസ്റ്റൺ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ, യുണൈറ്റഡ് വെ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ എന്നിവരെ ഫണ്ട് വിതരണം ചെയ്യുന്നതിന് സമീപിച്ചിട്ടുണ്ടെന്നും എന്നാൽ മറ്റേതെല്ലാം കമ്മ്യൂണി ഓർഗനെസേഷനുകളെ ഫണ്ട് ഏൽപിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും മേയർ അറിയിച്ചു.

അതേ സമയം വിന്റർ സ്റ്റോമിൽ നാശനഷ്ടം സംഭവിച്ചവർ ഉടനെ അധികൃതരുമായി ബന്ധപ്പെടണമെന്ന് മേയർ പറഞ്ഞു. 211 നമ്പർ ഡയൽ ചെയ്താൽ 24 മണിക്കൂറും സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : The GreateHouston2021Winter Storm Relief Fond എന്ന പേജിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com