ADVERTISEMENT

വാഷിങ്ടൻ ഡി സി  ∙ പ്രസിഡന്റ് ജൊ ബൈഡൻ – കമല ഹാരിസ് ടീം മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടറായി നിയമിക്കുന്നതിന് നാമനിർദേശം ചെയ്ത ഇന്ത്യൻ അമേരിക്കൻ നീരാ ടന്റന്റെ കൺഫർമേഷനെ യുഎസ് സെനറ്റിൽ ഡമോക്രാറ്റിക് പാർട്ടി സെനറ്റർ ജൊ മാൻചിൻ (വെസ്റ്റ് വെർജിനിയ) പരസ്യമായി എതിർക്കുമെന്ന് പ്രഖ്യാപിച്ചതോടെ സെനറ്റ് കടമ്പ കടക്കുക എളുപ്പമല്ല എന്ന് മനസ്സിലാക്കിയ ഡമോക്രാറ്റിക് നേതാക്കൾ ഇവർക്കു പകരം ഷലാന്റാ യങ്ങിനെ അതേ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുത്തി.

50–50 എന്ന തുല്യ ശക്തിയിൽ ഇരുപാർട്ടികളും സെനറ്റിൽ അണിനിരക്കുമ്പോൾ ഡമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ഒരാൾ എതിർത്താൽ കമല ഹാരിസിന്റെ കാസ്റ്റിഹ് വോട്ടിനു നീരയെ വിജയിപ്പിക്കാനാവില്ല. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഒരു  സെനറ്ററെ അടർത്തിയെടുക്കുക  ഈ വിഷയത്തിൽ അത്ര എളുപ്പമല്ല. നീര  ട്വിറ്ററിലൂടെ നടത്തിയ പരാമർശം  ഇരുപാർട്ടികളുടെയും അപ്രീതിക്ക് കാരണമായിരുന്നു.

ഷലാന്റിയെ നോമിനേറ്റ് ചെയ്താൽ ഇതേ സ്ഥാനത്തെത്തുന്ന ആദ്യ ബ്ലാക്ക് വനിത എന്ന ബഹുമതിയും ഇവർക്ക് ലഭിക്കും. ഇവരെ നീരയുടെ കീഴിൽ ഡപ്യൂട്ടി ഡയറക്ടറായി നിയമിക്കുന്നതിനു ബൈഡൻ തീരുമാനിച്ചിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com