ADVERTISEMENT

ഗാര്‍ലന്റ് (ഡാലസ്)∙ ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു . ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 8 മുതല്‍ 1 വരെ കേരള അസോസിയേഷന്‍ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി .

 

vaccine-clinic

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഡോസ് വാക്‌സീനാണ് മുൻകൂട്ടി റജിസ്റ്റർ ചെയ്ത 18 വയസ്സിനു മുകളിലുള്ളവർക്ക് .ആദ്യം വരുന്നവരുടെ ക്രമമനുസരിച്ചു  വിതരണം. ചെയ്തതെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ദാനിയേല്‍ കുന്നേല്‍, പ്രദീപ് നാഗനൂലില്‍ എന്നിവര്‍ പറഞ്ഞു.ഐ.വര്‍ഗീസ് കോവിഡ് വാക്‌സീൻ ക്ലിനിക്  കോർഡിനേറ്ററായി പ്രവർത്തിച്ചു . 

 

ജോർജ് ജോസഫ് വിലങ്ങോലിൽ  ടോമി നെല്ലുവേലിൽ ,ഷിജു അബ്രഹാം ,അനസ്വർ മാംമ്പിള്ളി , ദീപക് നായർ, ഹരിദാസ് തങ്കപ്പൻ, ദീപ സണ്ണി , പി.ടി. സെബാസ്റ്യൻ ,കെ.എച്ച്. ഹരിദാസ് ,രാജൻ ഐസക്,ബോബൻ കൊടുവത്തു തുടങ്ങിയവർ വോളണ്ടിയർമാരായി പ്രവർത്തിച്ചു . കേരളം അസോസിയേഷനു പാൻഡമിക്കിനിടയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഇങ്ങനെയൊരു വാക്‌സീൻ ക്ലിനിക് സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും തുടർന്നുള്ള അസോസിയേഷൻ  പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹകരണവും അഭ്യർഥിക്കുന്നതായും അസോസിയേഷൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com