ADVERTISEMENT

ഫിലഡൽഫിയ ∙ മൂവാറ്റുപുഴ ഊരമന കോടിയാട്ട് പരേതരായ വർക്കി പൈലിയുടെയും മറിയാമ്മ വർക്കിയുടെയും മകൻ ബാബു വർഗീസ് (60) ഹൃദയസ്‌തംഭനം മൂലം അന്തരിച്ചു

പരേതൻ ഫിലഡൽഫിയയിലെ സാംസ്‌കാരിക സാമുദായിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. സെന്റ് പീറ്റേഴ്‌സ് സിറിയൻ ഓർത്തോഡോക്‌സ് കത്തീഡ്രൽ, എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസ് ഇൻ പെൻസിൽവനിയ, പമ്പ മലയാളി അസോസിയേഷൻ തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിക്കുകയുണ്ടായി.

യൽദോ മോർ തീത്തോസ് (മെത്രാപ്പൊലീത്ത, അമേരിക്കൻ അതിഭദ്രാസനം), ജോബി ജോർജ് (കോട്ടയം അസോസിയേഷൻ) സുമോദ് നെല്ലിക്കാല (ട്രൈസ്റ്റേറ്റ് കേരള ഫോറം), അലക്‌സ്  തോമസ് (പമ്പാ മലയാളി അസോസിയേഷൻ) തുടങ്ങിയ വിവിധ മേഖലകളിലുള്ള നിരവധി പ്രമുകർ ബാബു വർഗീസിന്റെ ആകസ്മിക വേർപാടിൽ അനുശോചനം അറിയിച്ചു. 

സോബി ബാബു (ഭാര്യ). ശോഭാ ബാബു, സാറാ ബാബു, വിനീത് ബാബു കോടിയാട്ട്  എന്നിവർ മക്കളാണ്. റവ: ഫാ: ഗീവറുഗീസ്  ജേക്കബ് ചാലിശേരിൽ (സെന്റ് പീറ്റേഴ്‌സ് സിറിയൻ ഓർത്തോഡോക്‌സ് കത്തീഡ്രൽ) ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും.

ഞായറാഴ്ച (2-05-21) വൈകുന്നേരം 5.30 മുതൽ 8.30 വരെ ശുശ്രൂഷയും പൊതുദർശനവും ഉണ്ടായിരിക്കും. തിങ്കളാഴ്ച (3-05-21) രാവിലെ 9 മണി മുതൽ സംസ്‌കാര ശുശ്രൂഷയും തുടർന്ന് പൈൻഗ്രോവ് സെമിത്തേരിയിൽ വച്ച് സംസ്‌കാരം നടക്കും. ചടങ്ങുകൾ മുഴുവനും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തുന്നത്. 

ലൈവ് സ്ട്രീമിൽ തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

www.youtube.com/c/sumodjacobvideophotographylive

www.sumodjacobphotography.com.live

Church address

9946 HALDEMAN AVE

PHILADELPHIA PA 19115

INTERMENT

PINEGROVE CEMETERY

1475 W. COUNTYLINE --

HATBORO, PA, 19040 

വാർത്ത ∙ ജീമോൻ ജോർജ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com