ADVERTISEMENT

ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ മേയ് 3 തിങ്കളാഴ്ച 455 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എട്ടു പേർ കോവിഡിനെ തുടർന്നു മരിച്ചതായി ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മരിച്ചവരിൽ 50 മുതൽ 80 വയസ്സുവരെ പ്രായമുള്ളവർ ഉൾപ്പെടുന്നു. ‌ഇതോടെ ഡാളസ് കൗണ്ടിയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 299411 ആയി. മരണം 3908.

‍ഡാലസ് കൗണ്ടിയിൽ വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതായും, എന്നിരുന്നാലും ആയിരകണക്കിനാളുകൾ വാക്സിനേഷൻ സ്വീകരിക്കുന്നുണ്ടെന്നും കൗണ്ടി ജഡ്ജി ജെങ്കിൻസ് വ്യക്തമാക്കി.

ഡാലസിൽ പ്രതിദിനം ശരാശരി 240 പേർക്ക് കോവിഡ്  സ്ഥിരീകരിക്കുന്നു. കഴിഞ്ഞ പതിനാലു ദിവസം ശരാശരി 263 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന റിപ്പോർട്ടനുസരിച്ചു ഡാലസിൽ ഇതുവരെ 1007476 പേർക്ക് കോവിഡ് ഒരു ഡോസ് വാക്സീൻ ലഭിച്ചതായി പറയുന്നു.

പൊതുവെ ടെക്സസിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവർ ഇതുവരെ 2889561പേരാണ്. ടെക്സസിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com