ADVERTISEMENT

ഷിക്കാഗോ ∙ സിറോ -മലബാര്‍ രൂപതയുടെ പുതിയ പ്രൊക്യൂറേറ്ററായി റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിനേയും ചാന്‍സിലറായി റവ. ഡോ. ജോര്‍ജ് ദാനവേലിയേയും രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. ആറു വര്‍ഷത്തോളമായി ഹൂസ്റ്റൻ ഇടവകയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഫാ. കുര്യന്‍. സിസിഡി ഡയറക്ടര്‍ എന്ന തന്റെ ചുമതലക്കു പുറമെയാണ് ഫാ . ദാനവേലിയുടെ പുതിയ നിയമനം.

നിലവില്‍ രൂപതാ ചാന്‍സിലറായ റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി ഹൂസ്റ്റൻ സെ. ജോസഫ് ഫൊറോനാ ചര്‍ച്ച് വികാരിയായും പ്രൊക്യൂറേറ്റര്‍ റവ. ഫാ. ജോര്‍ജ് മാളിയേക്കല്‍ ഉപരിപഠനാർഥം റോമിലേക്കും പോകുന്ന സാഹചര്യത്തിലാണ് പ്രസ്തുത നിയമനങ്ങള്‍.

അറ്റ്‌ലാന്റാ സെന്റ് അല്‍ഫോന്‍സാ ഫൊറോനാപള്ളി വികാരിയായി സേവനം അനുഷ്ടിച്ച ശേഷം നാട്ടിലേക്ക് പോകുന്ന റവ. ഫാ. മാത്യു ഇളയിടത്താമഠത്തിനു പകരമായി, ഫിലഡല്‍ഫിയ സെ. തോമസ് ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലും ഫിലഡല്‍ഫിയ ഫൊറോനാപള്ളിയുടെ പുതിയ വികാരിയായി ലോസ് ആഞ്ചലെസ് സെ. അല്‍ഫോന്‍സാ പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലും ചാര്‍ജെടുക്കും.

ചങ്ങനാശേരി മൈനര്‍ സെമിനാരി റെക്ടറായിരുന്ന റവ. ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പിലാണ് ലൊസാഞ്ചലസ് സെ. അല്‍ഫോന്‍സാ പള്ളിയുടെ  പുതിയ വികാരി. ജൂണ്‍ ഒന്നിനു പുതിയ നിയമനങ്ങള്‍ നിലവില്‍ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com