ADVERTISEMENT

ഡാലസ് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ ഡാലസിലെ ഏഴ് ഇടവകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മേയ് 14 വെള്ളിയാഴ്ച മുതൽ 16 ഞായറാഴ്ച വരെ കൺവൻഷൻ നടത്തപ്പെടുന്നു. ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് (st.john 14:16) എന്നതാണു മുഖ്യ ചിന്താവിഷയം. 

 പ്രമുഖ കൺവൻഷൻ പ്രഭാഷകരായ റവ.ഫാ.ജോജി കെ.ജോയ് (അടൂർ) വെള്ളി, ഞായർ ദിവസങ്ങളിലും, റവ.ഫാ. ഐസക്ക് ബി. പ്രകാശ് (ഹൂസ്റ്റൺ) ശനിയാഴ്ച്ചയും മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ഏഴ് വർഷമായി നടത്തപ്പെടുന്ന കൺവൻഷൻ ഈ വർഷം ഡാലസ് സെന്റ്.മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയാണ് ആഥിത്യം വഹിക്കുന്നത്.   

joji

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന കൺവൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സന്ധ്യാനമസ്കാരം, ആത്മീയഗാന ശുശ്രുഷ എന്നിവയോടുകൂടി വൈകിട്ട് 6.30 മുതൽ 9 വരെയാണ് നടത്തപ്പെടുന്നത്. 

പെന്തക്കോസ്തിക്ക് മുൻപുള്ള കാത്തിരിപ്പ് ദിനങ്ങളിൽ നടത്തപ്പെടുന്നതായകൺവൻഷനിൽ വിശ്വാസ ഭേദം കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി കൺവൻഷൻ ഭാരവാഹികളായ റവ.ഫാ.തമ്പാൻ വർഗീസ് (469 583 5914), തോമസ് ജോബോയ് ഫിലിപ്പ് (475 209 1416), മനോജ് തമ്പാൻ (214 514 3019) എന്നിവർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com