ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021–23 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി, ഫൊക്കാന/ഫോമ പുതിയ ഡെലിഗേറ്റ്സ് ഭാരവാഹികൾ എന്നിവയ്ക്കായി തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ അഞ്ചംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു. ഇലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി റോയി നെടംങ്കോട്ടിൽ, വൈസ് ചെയർമാനായ ജോസഫ് നെല്ലുവേലിയും കമ്മിറ്റിയംഗങ്ങളായി ജോയി വാച്ചച്ചിറ, ജയചന്ദ്രൻ, ജെയിംസ് കട്ടപുറം എന്നിവരെ തിരഞ്ഞെടുത്തു. 

പ്രസ്തുത കമ്മിറ്റിയംഗങ്ങളെല്ലാവരും തന്നെ നിയമാവലിക്കനുസരിച്ച് അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരാണ്. കോവിഡ് മഹാമാരി മൂലം 2020 ഓഗസ്റ്റിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കാതിരിക്കുകയാണ് ഉണ്ടായത്. എന്നാൽ, പൊതുയോഗത്തിന്റെ തീരുമാനമനുസരിച്ച് 2021 ഓഗസ്റ്റിൽ പുതിയ ഭരണസമിതിക്കായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. 

അപ്രകാരം പുതിയ ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പും, ഫോമ/ഫൊക്കാന ഡെലിഗേറ്റ്സിനായുള്ള തിരഞ്ഞെടുപ്പിനു വേണ്ട സാഹചര്യം ഒരുക്കുന്നിന് വേണ്ടിയാണ് പുതിയ ഇലക്ഷൻ  കമ്മിറ്റി നിലവിൽ വന്നത്. രണ്ടു തിരഞ്ഞെടുപ്പുകൾക്കും വേണ്ട നോട്ടിഫിക്കേഷൻ ഈ മെയിൽ വഴിയും മറ്റുസമൂഹമാധ്യങ്ങൾ വഴിയും അസോസിയേഷൻ അംഗങ്ങളെ അറിയിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com