ADVERTISEMENT

ഹൂസ്റ്റൻ∙ ഇന്ത്യന്‍ ക്രിസ്ത്യൻ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനലിൽ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് 'എ' ടീം ജേതാക്കളായി, അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി) സംഭാവന ചെയ്ത ഏബ്രഹാം കളത്തിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി സ്വന്തമാക്കി. 

ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ഹൂസ്റ്റനിലെ ബാഡ്മിന്റൺ രംഗത്തെ ചുണക്കുട്ടന്മാരായ ജോജിയും ജോർജും ചേർന്ന് സെന്റ് സ്റ്റീഫൻസ് ടീമിനെ വിജയത്തിലേക്കെത്തിച്ചത് (21-8,19-21, 21- 17). വീറും വാശിയുമേറിയ പോരാട്ടം കാഴ്ച വെച്ച സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്‌  'എ' ടീമംഗങ്ങളായ  പ്രമുഖ ബാഡ്മിന്റൺ താരങ്ങളായ പീറ്ററും മൈക്കിളും ചേർന്ന് ചരിവുപറമ്പിൽ ഫാമിലി (ഫാ.ജെക്കു സക്കറിയ) സംഭാവന ചെയ്ത റണ്ണർ അപ്പിനുള്ള എവർ റോളിങ്ങ് ട്രോഫിയിൽ മുത്തമിട്ടു. 

ecumenical-badminton-tournament2

രണ്ടു ടീമുകളിലെയും കളിക്കാരായ ജോജി ജോർജ്, ജോർജ്‌ മാത്യു, പീറ്റർ ദേവസ്യ, മൈക്കിൾ ജോയ് എന്നിവർക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. ബെസ്റ്റ് പ്ലെയർ ട്രോഫി സെന്റ് സ്റ്റീഫൻസ് ടീമംഗം ജോജി ജോർജ് കരസ്ഥമാക്കിയപ്പോൾ അപ്പ് ആൻഡ് കമിങ് റൈസിംഗ് സ്റ്റാർ ട്രോഫി ബൈജോ അലക്സ് മാത്യു (സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്‌ ടീം) കരസ്ഥമാക്കി.                  

ഹൂസ്റ്റൻ ബാഡ്മിന്റൺ സെന്ററിൽ ജൂൺ ആറിനു ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച സെമി ഫൈനൽ മത്സരങ്ങളും ഉധ്വെഗവും ആകാംഷയും നിറഞ്ഞതായിരുന്നു. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കു ഇമ്മാനുവേൽ മാർത്തോമാ ടീമിനെ പരാജയപ്പെടുത്തിയാണ് സെന്റ് ജോസഫ് സിറോ മലബാർ ടീം ഫൈനലിൽ എത്തിയതെങ്കിൽ (15-21, 22-20, 21-15) സെന്റ് മേരീസ് മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് ടീമിനെ നേരിട്ടുള്ള രണ്ടു സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് സെന്റ് സ്റ്റീഫൻസ് ടീം (21-10, 21-8) ഫൈനലിൽ എത്തിയത്. 

Group-Photo

ഹൂസ്റ്റനിലെ 18 ദേവാലയങ്ങളുടെ സംയുക്ത വേദിയായ ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ പ്രഥമ ബാഡ്മിന്റൺ ടൂര്ണമെന്റായിരുന്നു. ഈ ഇടവകകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. ശനിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങുകൾ ഒളിംപ്യൻ പത്മശ്രീ ഷൈനി വിൽസന്റെയും അർജുന അവാർഡ് ജേതാവും മുൻ രാജ്യാന്തര നീന്തൽ താരവുമായ വിൽസൺ ചെറിയാന്റെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.  

സമാപന സമ്മേളനത്തിൽ ട്രോഫികൾ വിജയികൾക്ക് സമ്മാനിച്ചു. ഫാ. ജോൺസൻ പുഞ്ചക്കോണം, ഫാ. ജെക്കു സക്കറിയ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. അനിൽ ജനാർദ്ദനൻ ടൂർണമെന്റ് റഫറി ആയും  അനിത് ഫിലിപ്പ് ടെക്നിക്കൽ സപ്പോർട്ടിനും നേതൃത്വം നൽകി. അലക്‌സ് പാപ്പച്ചന്‍ (എംഐഎച്ച് റിയാലിറ്റി) ആണ് മെഗാ സ്‌പോണ്‍സര്‍. ചരിവുപറമ്പില്‍ ഫാമിലിയാണ് ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍. ജോസ് ചെട്ടിപറമ്പില്‍ ആന്‍ഡ് ഫാമിലി, ഷാജിപ്പാന്‍, ഓഷ്യാനസ് ലിമോസിന്‍ ആന്‍ഡ് റെന്റല്‍സ് എന്നിവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.

GroupPhot2-JPG

ഫാ. ഐസക് ബി പ്രകാശ്, ഫാ. ജോൺസൻ പുഞ്ചക്കോണം, ഫാ. ജെക്കു സക്കറിയ, എബി മാത്യു, റെജി കോട്ടയം, ബിജു ചാലയ്കൽ, രാജൻ അങ്ങാടിയിൽ, ഡോ.അന്നാ  ഫിലിപ്പ്, ജോജോ തുണ്ടിയിൽ, നൈനാന്‍ വീട്ടിനാല്‍, ജോണ്‍സണ്‍ ഉമ്മൻ, അനിത് ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ  വിവിധ കമ്മിറ്റികൾ ടൂര്ണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com