ADVERTISEMENT

ഡിട്രോയിറ്റ്∙മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ചുരുങ്ങിയ നാളുകള്‍കൊണ്ട് ശ്രദ്ധേയ സാന്നിധ്യമുറപ്പിച്ച സലിം മുഹമ്മദ് തന്റെ പ്രവര്‍ത്തി മണ്ഡലം ന്യൂജഴ്‌സിയിലേക്ക് മാറ്റിയതിനെത്തുടര്‍ന്നു മിലന്‍ ഭാരവാഹികളും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തിനും  ഭാര്യ ഷഹനക്കും മകനും ഹൃദ്യമായ യാത്ര അയപ്പും അത്താഴ വിരുന്നും നല്‍കി ആദരിച്ചു.

                      

മിലന്‍ ചെറുകഥാ പുരസ്കാരത്തിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ചുവരുന്ന സലിം മലയാള സാഹിത്യരംഗത്തെയും ഭാഷാ ശാസ്ത്രത്തിലെയും ആധുനിക പ്രവണതകളെ അടുത്തറിയാന്‍ ശ്രമിക്കുകയും സൂക്ഷ്മമായി നിരൂപണം നടത്തുകയും ചെയ്യുന്ന ഒരു സാഹിത്യാസ്വാദകനാണ്. വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ കേരളത്തിലെ മലയാള ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന അദ്ദേഹം ഇപ്പോള്‍ ഫോമയുടെ പിആര്‍ഓ ആയും പ്രവര്‍ത്തിച്ചു വരുന്നു.

                                   

പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മിലന്‍ അംഗങ്ങളുടെ ആദരസൂചകമായി ഫലകം സമ്മാനിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ അഭിനന്ദിച്ചു കൊണ്ടു സെക്രട്ടറിയും എഴുത്തുകാരനുമായ അബ്ദുല്‍ പുന്നിയുര്‍ക്കുളം, മാത്യു ചെരുവില്‍, പ്രസന്ന മോഹന്‍, ജയിന്‍ കണ്ണച്ചാംപറമ്പില്‍, ജോര്‍ജ് വന്‍നിലം എന്നിവര്‍ സംസാരിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com