ADVERTISEMENT

ന്യൂയോർക്ക് ∙ ഫോമാ  നഴ്‌സസ് ഫോറം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.  ഫ്ലോറൻസ് നൈറ്റിംഗേലിന്റെ കാലം മുതൽ ഇന്നുവരെയുള്ള  ആതുര ശുശ്രൂഷ സേവനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘുചിത്ര വിവരണത്തോടെയാണ് പരിപാടി ആരംഭിച്ചത്.

                                                              

ഫോമാ നഴ്സസ് ഫോറത്തിന്റെ ദേശീയ ചെയർപേഴ്‌സൺ ഡോ. മിനി മാത്യു (ഫ്ലോറിഡ) വിശിഷ്ടാതിഥികളെയും ഫോമ ദേശീയ നേതാക്കളെയും പങ്കെടുത്തവരെയും സ്വാഗതം ചെയ്യുകയും നഴ്‌സുമാരുടെ നിസ്വാർഥമായ  സംഭാവനകളെയും സേവനത്തെയും അഭിനന്ദിക്കുകയും ചെയ്തു,  ഫോമാ നഴ്സസ് ഫോറത്തിന്റെ കാഴ്‌ചപ്പാട്, ദൗത്യം, അതിന്റെ ഭാവി പരിപാടികൾ  എന്നിവയും  അവതരിപ്പിച്ചു. 

NF

 

ഇന്ത്യൻ കോൺസൽ  ജനറൽ  ഡോ. സ്വാതി  കുൽക്കർണി  നഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു.  ഫ്രാൻ‌സിക്കൻ ഹെൽത്ത് കെയർ, ചീഫ് നഴ്സിങ് ഓഫീസർ,  ആഗ്നെസ് തേരാടി, ഡോ. ആനി പോൾ (റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ, നഴ്‌സ് പ്രാക്ടീഷണർ), ഡോ. രാജി (ജോയിന്റ് കമ്മീഷൻ ഡയറക്ടർ ഓഫ് ക്വാളിറ്റി), ഫോമ  പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി . ടി ഉണ്ണികൃഷ്ണൻ  ട്രഷറർ -  തോമസ്. ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, നാഷനൽ കമ്മിറ്റി മെമ്പർ ബിജു ആന്റണി  എന്നിവർ ആശംസകൾ അർപ്പിച്ചു. നഴ്‌സസ് ഫോറം വൈസ് ചെയർപേഴ്‌സൺ ഡോ. റോസ്മേരി കോലെൻചേരി, ആതുര സേവനത്തിനിടയിൽ ജീവൻ വെടിഞ്ഞ ലോകമെമ്പാടുമുള്ള  മാലാഖമാർക്ക് ആദരാഞ്ജലി അർപ്പിച്ചു.

 

നഴ്‌സസ് ഫോറം ആതുര സേവനരംഗത്ത് മികച്ച സംഭാവനകൾ നൽകിയവരെ വിവിധ വിഭാഗങ്ങളിലായി ആദരിക്കുകയും അവാർഡ്‌  നൽകുകയും ചെയ്തു. നാഷനൽ ഫോമാ നഴ്സസ് ഫോറത്തിന്റെ സെക്രട്ടറി എലിസബത്ത് സുനിൽ സാം,  നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com