ADVERTISEMENT

ന്യുയോർക്ക് ∙ അമേരിക്കയിൽ കോവിഡ് വ്യാപകമായതോടെ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായും, കൂടുതൽ പേർ രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും റെഡ് ക്രോസ് അധികൃതർ അഭ്യർഥിച്ചു. ബ്ലഡ് ബാങ്കുകളിൽ രക്തം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും, എല്ലാ ഗ്രൂപ്പുകളിൽ,  പ്രത്യേകിച്ചു ടൈപ്പ് ഒ യിൽ ഉൾപ്പെടുന്നവർ എത്രയും  വേഗം രക്തം ദാനം ചെയ്തു  ജീവൻ രക്ഷിക്കാൻ മുന്നോട്ടുവരണമെന്നും റെഡ് ക്രോസ് വ്യക്തമാക്കി.

 

പതിനേഴ് വയസ്സിന് മുകളിലുള്ളവർക്ക് സ്വയമായും, 16 വയസ്സു പൂര്‍ത്തിയായവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെയും രക്തം ദാനം ചെയ്യാവുന്നതാണ്. അമേരിക്കയിൽ ഓരോ സെക്കൻഡിലും രക്തം ആവശ്യമുള്ളവരുടെ എണ്ണം വർധിച്ചുവരുന്നു.

 

കോവിഡ് 19 രോഗം പൂർണ്ണമായും മാറിയവർക്കും, വാക്സീൻ സ്വീകരിച്ചവർക്കും, ഒരാഴ്ചയിലെ വിശ്രമത്തിനുശേഷം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ, കർശന സുരക്ഷാമാർഗങ്ങൾ‍ സ്വീകരിച്ചു രക്തം ദാനം ചെയ്യാവുന്നതാണ്.

 

ജൂൺ 14 മുതൽ ജൂൺ 30 വരെ റെഡ് ക്രോസിലൂടെ രക്തം ദാനം ചെയ്യുന്നതിന് റജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ഡോളറിന്റെ ഗിഫ്റ്റ് കാർഡു ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. രക്തദാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഹജീവികളുടെ ജീവൻ രക്ഷിക്കുന്നതിന് മുന്നോട്ടു വരണമെന്നും ഇവർ അഭ്യർഥിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 1–800–733–2767 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com