ADVERTISEMENT

ഒരിക്കൽ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന ജോൺ ആഡംസ് വൈസ് പ്രസിഡന്റ് പദം ഏറ്റവും അവഗണനാർഹമായ ഒന്നാണെന്ന് വിശേഷിപ്പിച്ചു. ഒരു ബക്കറ്റ് ചൂട് മൂത്രത്തിന്റെ വിലപോലും ഇല്ലാത്ത പദവിയായി സ്പീക്കറും വൈസ് പ്രസിഡന്റുമായിരുന്ന ജോൺ‍ നാൻസ് ഗാർനറും വിപി സ്ഥാനത്തെ കുറിച്ച് പറഞ്ഞു. പ്രസിഡന്റ് ബിൽ ക്ലിന്റൺ കാൽമുട്ടിന്റെ സർജറിക്ക് ശേഷം വിശ്രമിക്കുമ്പോൾ ഒരു ദിവസം ഒന്നും ചെയ്തില്ല എന്നൊരു വാർത്ത വന്നു. വൈസ് പ്രസിഡന്റിന്റെ ഒരു  ദിവസം പോലെയുണ്ട് എന്നാണ് ഒരു ലേറ്റ് നൈറ്റ് ഷോ ഹോസ്റ്റ് പറഞ്ഞത്. കമല ഹാരിസ് കാണ്ട് വിൻ എന്ന ശീർഷകത്തിൽ ദ ന്യൂയോർക്ക് ടൈംസിൽ ഫ്രാങ്ക് ബ്രൂണി എഴുതിയ ലേഖനം യുഎസ് മാധ്യമ രംഗത്ത് വലിയ ചർച്ച ആയിരിക്കുകയാണ്.

കഴിഞ്ഞ നാലു ദശകങ്ങളുടെ യുഎസ് രാഷ്ട്രീയം പരിശോധിച്ചൽ വിപി മാർക്ക് പ്രസിഡന്റ്മാർ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ ഏൽപിച്ചു കൊടുത്തിട്ടുണ്ട് എന്ന് കാണാം. ജോ ബൈഡൻ പ്രസിഡന്റ് ഒബാമയുടെ വിപി ആയിരുന്നപ്പോൾ ഇക്കണോമിക് സ്റ്റിമുലസ് പ്രോഗ്രാം തന്റെ വിപി ആയിരുന്ന ബൈഡനെ ഏൽപിച്ചു. വിപി ആയ മൈക്ക് പെൻസിനെ കോവിഡ്–19 ടാക്സ് ഫോഴ്സിന്റെ ചുമതല പ്രസിഡന്റ് ട്രമ്പ് ഏൽപിച്ചു.

ഈ നടപടികളിലൂടെ ഇവർക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാൻ കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്. ജോർജ് ബുഷ് സീനിയർ ഒഴികെ മറ്റാരും വിപി ആയി ഇരുന്നു കൊണ്ട് നേരിട്ട  പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചില്ല.  ഇതാണ് 184 വർഷത്തെ ചരിത്രം. ഈയിടെ വിപി കമല ഹാരിസ് നേരിടുന്ന വിഷമഘട്ടങ്ങൾ ഒരു ന്യൂനപക്ഷ സമുദായാംഗമായ വനിതാ വിപി മുന്നേറുക എത്രമാതം വിഷമകരമാണെന്ന് വ്യക്തമാക്കുന്നു. ബൈഡൻ അവരോട് ഏറ്റെടുത്ത് കൈകാര്യം ചെയ്യുവാൻ ആവശ്യപ്പെട്ടത് രണ്ട് സുപ്രധാന പ്രശ്നങ്ങളാണ്– ഇമ്മിഗ്രേഷനും വോട്ടിംഗ് റൈറ്റ്സും. ഈ രണ്ട് വിഷയങ്ങളിലെയും അടിയൊഴുക്കുകളും രാഷ്ട്രീയ പ്രധാനമായ സങ്കീർണതയും വിജയം വഴുതി മാറുവാൻ സഹായിക്കുന്നതാണ്. ബൈഡന്റെ പ്രഖ്യാപനത്തിൽ താൻ ഹാരിസിനോട് മെക്സിക്കോ, നോർത്തേൺ ട്രയാംഗിൾ പ്രശ്നങ്ങൾ‍ ഏറ്റെടുക്കുവാൻ പറഞ്ഞു എന്നാണ് വ്യക്തമാക്കിയത്. എന്നാൽ വാർത്താമാധ്യമങ്ങൾ ഇത് വൈറ്റ് ഹൗസിന്റെ കുടിയേറ്റ പ്രശ്നങ്ങളുടെ പോയിന്റ് പേഴ്സണായി ഹാരിസിനെ ചുമതലപ്പെടുത്തി എന്നാണ് പറഞ്ഞത്. അതേ കമ്മ്യൂണിക്കേയിൽ തന്നെ ഹാരിസ് ഭരണകൂടത്തിന്റെ ഇമ്മിഗ്രേഷൻ വകുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല എന്ന വിശദീകരണവും ഉണ്ടായി.

റിപ്പബ്ലിക്കനുകൾക്ക് അതിർത്തി പ്രശ്നം രാഷ്ട്രീയമായി മുതലെടുക്കുവാൻ കഴിയും. ബൈഡനെക്കാൾ എളുപ്പത്തിൽ  കൈകാര്യം ചെയ്യുവാൻ കഴിയുന്ന പ്രതിയോഗിയായി ഹാരിസിനെ റിപ്പബ്ലിക്കനുകൾ കാണുന്നു. ഹാരിസിനെ ഇമ്മിഗ്രേഷൻ സാർ(റഷ്യൻ ചക്രവർത്തിനി, റഷ്യൻ ഇളയ രാജാവ്) എന്ന് റിപ്പബ്ലിക്കനുകൾ വിളിക്കുവാനും ആരംഭിച്ചു. ഹാരിസ് ഈ ചൂണ്ടയിൽ കൊത്താൻ തയാറായിരുന്നില്ല. അതിർത്തി എന്തുകൊണ്ട് സന്ദർശിക്കുന്നില്ല എന്ന ചോദ്യത്തിന് നേരിട്ട് വ്യക്തമായ ഒരു ഉത്തരം നൽകാതെ താൻ അതിർത്തിയിൽ പോയിട്ടുണ്ട്. (സെനറ്ററായിരിക്കുമ്പോൾ) എന്ന് മറുപടി നൽകി ഒഴിഞ്ഞുമാറി. മധ്യ അമേരിക്കൻ രാഷ്ട്രങ്ങളെ പറഞ്ഞ് മനസ്സിലാക്കി സ്ഥിതിഗതികൾ ശാന്തമാക്കുവാൻ ശ്രമിക്കും എന്ന് പറഞ്ഞു. എന്നാൽ ആരും അങ്ങോട്ട് വരേണ്ട എന്ന നിഷേധാത്മക പ്രസ്താവന ഏറെ വിവാദമായി. കുറെക്കൂടി പക്വതയാർന്ന പ്രതികരണമായിരുന്നു ഒരു യുഎസ് വിപിയിൽ നിന്ന് ഉണ്ടാകേണ്ടിയിരുന്നത് എന്ന് ഇന്റർനാഷണൽ ലോ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.  പ്രത്യേകിച്ച് പ്രസിഡന്റ് പരസ്യമായി കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമ്പോൾ.

പരിഹാസ്യമായ മറുപടി കുറയ്ക്കുക ആവശ്യമാണ് എന്ന് ഹാരിസിന്റെ സംഭാഷണം കേൾക്കുന്നവർ ഏക സ്വരത്തിൽ അഭിപ്രായപ്പെടും. നിങ്ങൾ (യുഎസും മെക്സിക്കോയുമായുള്ള അതിർത്തിയിൽ പോയിട്ടില്ല എന്ന്) ഒരു പത്രപ്രവർത്തകന്റെ പ്രസ്താവനയ്ക്ക് ഞാൻ യൂറോപ്പിലും പോയിട്ടില്ല എന്ന ഹാരിസിന്റെ മറുപടി ഒരു വിപിക്ക് ചേർന്നതായിരുന്നില്ല. മറ്റുള്ളവർ നിസ്സാരരാണ് എന്ന മനോഭാവം താൻ അറിയാതെ ഹാരിസ് പ്രകടിപ്പിച്ചു.

അതിർത്തിയിൽ സന്ദർശനം നടത്താതെ അതിർത്തിയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനാവില്ല എന്ന് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് ജനപ്രതിനിധികൾ പറഞ്ഞു. അതിർത്തി കടന്ന് ആരും വരേണ്ട എന്ന കടുത്ത നിലപാട് 2019 ൽ ബേണി സാൻഡേഴ്സിന്റെ മെഡികെയർ ഫോർ ഓൾ പദ്ധതി വിശദീകരിക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടതുപോലെയാണ്.

വോട്ടിംഗ് റൈറ്റ്സിൽ ഹാരിസിന്റെ ഇതുവരെയുള്ള പ്രവർത്തനം പൊതുജന സമ്മർദ്ദം വളർത്തിയെടുക്കുകയാണ്. രണ്ട് പാർട്ടി അനുയായികളും പ്രദർശിപ്പിക്കുന്ന താല്പര്യമില്ലായ്മ മാറ്റുവാൻ ഹാരിസിന് കഴിയുമോ എന്നതാണ് കാതലായ ചോദ്യം. ഇതുവരെ ഹാരിസ് ടെക്സസ് ഡെമോക്രാറ്റിക് നേതാക്കളുമായി മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com