ADVERTISEMENT

ഇല്ലിനോയ്ഡ് ∙ കോവിഡ് വാക്സീൻ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാക്സിനേറ്റ് ചെയ്ത മുതിർന്നവർക്ക് 10 മില്യൺ ലോട്ടറിയും പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകുമെന്ന് ഇല്ലിനോയ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് അധികൃതർ ജൂൺ 17 ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി ഫെസിലിറ്റികളിൽ വാക്സിനേഷൻ സ്വീകരിക്കുന്നവർക്കാണ് ലോട്ടറിയും സ്കോളർഷിപ്പിനും അർഹത ലഭിക്കുക. ജൂലൈ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ആദ്യ നറുക്കെടുപ്പ് ജൂലൈ എട്ടിനാണ്. സമ്മാനാർഹർക്ക് ഒരുമില്യൺ ഡോളറും, മൂന്നു വിദ്യാർഥികൾക്ക് 150,000 ഡോളർ സ്കോളർഷിപ്പും ലഭിക്കും. ജൂലായ് 12 മുതൽ ആഗസ്റ്റ് 16 വരെ വാക്സിൻ സ്വീകരിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന്  ഭാഗ്യവാന്മാർക്ക് 100,000 ഡോളർ വീതം സമ്മാനം ലഭിക്കും.

ഗ്രാന്റ് ഫിനാലെ ആഗസ്റ്റ് 16നാണ് ഒരുമില്യൺ ഡോളർ സമ്മാനം, 2 പേർക്ക് ലഭിക്കും. പതിനാല് വിദ്യാർഥികൾക്ക് 150,000 ഡോളർ സ്കോളർഷിപ്പ്. ഇല്ലിനോയ് സംസ്ഥാനം നാല്പതു പേർക്ക് കാഷ് പ്രൈസ് നൽകുന്നതിന് 4000000 ഡോളർ മാറ്റിവെച്ചിട്ടുണ്ട്. ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്കു മാത്രമേ ഭാഗ്യകുറിക്കും സ്കോളർഷിപ്പിനും അർഹത ഉണ്ടായിരിക്കുക എന്നും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.

English Summary: Illinois vaccine lottery to offer $10M in cash prizes, scholarships to vaccinated residents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com