ADVERTISEMENT

ഹൂസ്റ്റൻ ∙ ചൊവ്വാഴ്ച മുതൽ അപ്രത്യക്ഷമായ ഹൂസ്റ്റനിലെ അറിയപ്പെടുന്ന റ്റാറ്റു ആർട്ടിസ്റ്റ് ജൂലിയൻ ഐസക്കിന്റെ (29) മൃതദേഹം അഴുകിയ നിലയിൽ ശനിയാഴ്ച സമീപ പ്രദേശത്തെ കുറ്റികാട്ടിൽ നിന്നും കണ്ടെത്തി. സേജ്മോണ്ടിൽ കാമുകിയെ സന്ദർശിക്കുന്നതിനായി യൂബറിൽ ജൂൺ 15 പുലർച്ച നാലുമണിയോടെ പുറപ്പെട്ട ജൂലിയനെ പിന്നീടു ആരും കണ്ടിരുന്നില്

ഇതിനിടയിൽ എവിടെ നിന്നോ ജൂലിയന്റെ ഫോൺ സന്ദേശം മാതാവിനു ലഭിച്ചിരുന്നു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്നും ഞാൻ കൊല്ലപ്പെടും എന്നായിരുന്നുവതെന്ന് ജൂലിയന്റെ സഹോദരൻ വില്യം പറഞ്ഞു. പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ലെന്നും ഇവർ പറയുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു. മൂന്നു ദിവസം അന്വേഷിച്ചിട്ടും വിവരം ഒന്നും ലഭിച്ചില്ല.

കഴിഞ്ഞ വെള്ളിയാഴ്ച തട്ടികൊണ്ടുപോയെന്ന് കരുതുന്ന പ്രദേശത്തു നിന്നും രണ്ടര മൈൽ ദൂരെയുള്ള പ്രദേശത്തു നിന്നും എന്തോ ചീഞ്ഞഴുകിയ മണം വരുന്നുവെന്ന് സമീപത്തുള്ളവർ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച മൃതശരീരം കണ്ടെത്തിയത്. ഹൂസ്റ്റൻ ഡൗൺ ടൗൺ റെഡ് ഐ ഗാലറി ടാറ്റു സ്റ്റുഡിയോ ആർട്ടിസ്റ്റായിരുന്ന ജൂലിയൻ ഐസക്ക്. മൃതശരീരം കണ്ടെത്തിയ സ്ഥലത്തു നിന്നും ജൂലിയന്റെ പേഴ്സൺ ഐറ്റംസ് കണ്ടെത്തിയിരുന്നു.

മരണ കാരണം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൂസ്റ്റൻ പൊലിസ് പറഞ്ഞു. ജൂലിയന്റെ ആകസ്മിക വേർപാട് സഹപ്രവർത്തകരേയും, കുടുംബാംഗങ്ങളേയും നിരാശയിലാഴ്ത്തി.

English Summary : Body of missing tattoo artist Julian Issac found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com