ADVERTISEMENT

ജാക്സൺവില്ലി (ഫ്ലോറിഡാ) ∙ മാരക വ്യാപന ശേഷിയുള്ള ഡെൽറ്റാ വകഭേദ വ്യാപനം വർധിച്ചതോടെ ഫ്ലോറിഡാ സംസ്ഥാനം രാജ്യത്തെ ഡെൽറ്റാ വകഭേദത്തിന്റെ ഏറ്റവും വലിയ ഹോട്ട് സ്പോട്ടായി മാറി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം ഞായറാഴ്ച 86 ആയിരുന്നത് തിങ്കളാഴ്ച 126 ആയി വർധിച്ചു. ഒറ്റദിവസം കൊണ്ട് 40 ശതമാനത്തിന്റെ വർധന.

ഇത്രയും രോഗികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത് ജനുവരി മാസത്തിനുശേഷം ആദ്യമായാണെന്ന് നഴ്സ് സബ്രീന പറഞ്ഞു. കോവിഡ് എവിടെ നിന്ന് ആരംഭിച്ചുവോ ആ അവസ്ഥയിലേക്ക് ഇപ്പോൾ മാറികൊണ്ടിരിക്കുകയാണെന്നും ഇവർ പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചുവരുന്ന സംസ്ഥാനങ്ങളിൽ ഫ്ലോറിഡാ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.

രോഗികൾ വർധിച്ചു വരുന്നതു എവിടെ ചെന്ന് നിൽക്കും എന്നറിയില്ല. ഹോസ്പിറ്റൽ ഇൻഫക്ഷൻ പ്രിവൻഷൻ ഡയറക്ടർ  ഡോ. ചാഡ് നീൽസൻ പറഞ്ഞു. രണ്ടു മാസത്തിനു മുമ്പു ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞങ്ങൾ ആരും കരുതിയില്ല.  അടുത്ത ആഴ്ചകളിൽ ഇനി എന്തു സംഭവിക്കുമെന്ന് പറയാനും വയ്യ ഡോക്ടർ കൂട്ടിചേർത്തു.  

വാക്സിനേഷന്റെ സൗകര്യം കൂടുതൽ ലഭിക്കാതിരുന്ന ജനുവരി മാസത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടേയും മരണപ്പെട്ടവരുടേയും സ്ഥിതിയിലേക്ക് സംസ്ഥാനം മാറുമോ എന്ന് ആശങ്കയും ഇദ്ദേഹം പങ്കുവെച്ചു. സംസ്ഥാനത്തു വാക്സിനേഷൻ സ്വീകരിക്കുന്നതിനു കൂടുതൽ പേർ മുന്നോട്ടുവരികയും, കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതാവശ്യമാണെന്ന് ജാക്സൻവില്ല ഹെൽത്ത് അധികൃതർ മുന്നറിയിപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com