ADVERTISEMENT

കാനഡ ∙ പതിനൊന്നാമത് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 21ന് കാനഡയിലെ ബ്രാംപ്ടനിലുള്ള പ്രൊഫസേഴ്സ് ലേക്കിൽ വെച്ചു നടക്കും. കോവിഡ് മാനദന്ധങ്ങളും ഔദ്യോഗിക നിര്‍ദേശങ്ങളും അനുസരിച്ചാകും പരിപാടിയെന്ന് സമാജം പിആര്‍ഒ സഞ്ജയ് മോഹന്‍, ന്യൂസ് ടീം  അംഗങ്ങളായ മുരളി പണിക്കര്‍, ടി.വി.എസ്. തോമസ്, ജിതിന്‍ പുത്തന്‍ വീട്ടില്‍, അരുണ്‍ ഓലേടത്ത് എന്നിവര്‍ അറിയിച്ചു. ബ്രാംപ്ടന്‍ നഗരത്തെ ഉത്സവ ലഹരിയിലാഴ്ത്തിയിരിക്കുകയാണ് ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്‍മുളയുടെ പ്രൗഡിയും കോര്‍ത്തിണക്കിയ ഈ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. 

പ്രവാസി ലോകത്ത് നടന്നു വരുന്ന ജലോത്സവമായ കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ അവസാന വട്ട ഒരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന  വെര്‍ച്വല്‍ ഫ്ലാഗ് ഓഫ് ജൂലൈ 31 ശനിയാഴ്ച രാവിലെ 9.30 (EST) ഇന്ത്യൻ സമയം വൈകിട്ട് എഴു മണിക്ക് നടക്കും. പ്രമുഖ വ്യവസായി എം.എ. യൂസഫലി  ഫ്ലാഗ് ഓഫ് നിർവഹിക്കും. കേരള ടൂറിസം വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കോൺസൽ ജനറൽ അപൂർവ്വാ ശ്രീവാസ്തവ, ബ്രംപ്ടൺ മേയർ പാട്രിക് ബ്രൗൺ, സോണിയ സിദ്ദു  എം പി, കമൽ ഖേര എം പി, എ.എം. അരീഫ് എംപി, ഒന്‍റാരിയൊ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്‍റ് സര്‍ക്കരിയ, മന്ത്രി അമര്‍ ജോത് സന്ധു, നോര്‍ക റൂട്ട്സ് വൈസ് ചെയര്‍ കെ.വരദരാജന്‍, പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ സൂം വഴിയുള്ള ഈ യോഗത്തില്‍ പങ്കെടുക്കുമെന്നു സമാജം ഓര്‍ഗണിസിങ് സെക്രട്ടറി ബിനു ജോഷ്വാ, സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു.

canadian-nehru-trophy-boat-race2

കോവിഡ് എന്ന മഹാമാരി ലോകത്തെ മരവിപ്പിച്ചു നിറുത്തിയപ്പോള്‍ പ്രവാസലോകത്തെ മനുഷ്യമനസില്‍ ആശയും ആവേശയുമായി മാറിയിരിക്കയാണ് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. മഹാമാരി മനുഷ്യജീവിതത്തെ കീഴടക്കിയ ശേഷം  നടത്താന്‍ പോകുന്ന ആദ്യ വള്ളംകളി എന്ന  വിശേഷണവും ഇപ്പോള്‍ ബ്രാംപ്ടന്‍ ബോട്ട് റേസ് എന്ന ഈ വള്ളംകളിക്കാണെന്നും ‌എന്‍റര്‍ടൈന്‍മെന്‍റ് കണ്‍വീവര്‍ സണ്ണി കുന്നംപള്ളിയും എന്‍റര്‍ടൈന്‍മെന്‍റ്  കമ്മറ്റി അംഗം ഷീല പുതുക്കേരിലും അറിയിച്ചു.

മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന്  റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍ അറിയിച്ചു. മനോജ് കരാത്തയാണ് കഴിഞ്ഞ പത്തു വര്‍ഷമായി ഈ വള്ളംകളിയുടെ മുഖ്യ സ്പോണ്‍സര്‍. ഈ വര്‍ഷത്തെ വള്ളംകളിക്ക് സ്പോണ്‍സര്‍ഷിപ്പ് നൽകിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി ട്രഷറര്‍ ജോസഫ് പുന്നശ്ശേരി ഫൈനാന്‍സ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ഷിബു ചെറിയാന്‍ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com