ADVERTISEMENT

ഹൂസ്റ്റൻ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഷട്ടിൽ ബാഡ്മിന്റൺ ഡബിൾ ടൂർണമെന്റ്  ജൂലൈ 31 (ശനി), ഓഗസ്റ്റ് ഒന്ന് (ഞായർ) തീയതികളിലാണ് നടക്കുക. ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 7 വരെയാണ് കളികൾ ക്രമീകരിച്ചിരിയ്ക്കുന്നത്.

 ഹൂസ്റ്റൻ ബാഡ്മിന്റൺ സെന്ററിൽ നടക്കുന്ന ടൂർണമെന്റിൽ, പ്രമുഖ മലയാളി ബാഡ്മിന്റൺ കളിക്കാരടങ്ങുന്ന 24 ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന ടൂർണമെന്റിൽ 8 ടീമുകളും 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന ടൂർണമെന്റിൽ 16 ടീമുകളുമാണ് മത്സരിക്കുന്നത്. 

അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി) മെഗാ സ്പോൺസറും രഞ്ജു രാജ്‌ (പ്രൈം ചോയ്സ് ലെൻഡിങ് ) ഗ്രാൻഡ് സ്പോണ്സറും റജി.വി.കുര്യൻ (ഇന്റർനാഷനൽ സ്റ്റാൻഡേർഡ് വാൽവ്) ഡയമണ്ട് സ്പോൺസറുമായിരിക്കും. ജോർജ് ജേക്കബ് (മാസ്റ്റർ പ്ലാനറ്റ് യുഎസ്എ), ഷാജു തോമസ് (ലോൺ ഓഫീസർ) ചാണ്ടി പിള്ള മാത്യൂസ് ഇൻഷുറൻസ്, ആഷാ റേഡിയോ, ഓഷ്യനോസ് ലിമോസിൻ റെന്റൽസ്, ചെട്ടിനാട് ഇന്ത്യൻ റസ്റ്ററന്റ്, മല്ലു കഫേ റേഡിയോ, അപ്ന ബസാർ മിസോറി സിറ്റി എന്നിവരാണ് മറ്റു സ്‌പോൺസർമാർ.      

മൽസര വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളൊടൊപ്പം ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: വിനോദ് വാസുദേവൻ (പ്രസിഡന്റ്): 832 528 6581, ജോജി ജോസഫ് (സെക്രട്ടറി): 713 515 8432, മാത്യു കൂട്ടാലിൽ (ട്രഷറർ): 832 468 3322, റജി കോട്ടയം (കൺവീനർ ): 832 723 7995.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com