ADVERTISEMENT

ന്യൂയോർക് ∙ പ്രകൃതിദത്ത മാർഗത്തിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. പ്രവാസി മലയാളി ഫെഡറേഷൻ എൻആർകെ ഓൾ ഇന്ത്യ കമ്മിറ്റി ജൂലൈ 24 നു സംഘടിപ്പിച്ച വെബിനാർ  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു റവന്യൂ വകുപ്പ് മന്ത്രി. എൻആർകെ കോർഡിനേറ്റർ അഡ്വ. പ്രേമ മേനോൻ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. 

വൈറസുകൾ പല രൂപത്തിൽ ഭാവത്തിൽ ഇനിയും പ്രത്യക്ഷപ്പെടാം. ഓരോ തരം വൈറസിനോടും പൊരുതേണ്ടത് നമ്മുടെ ശരീരം തന്നെയാണ്. അപ്പോൾ ആ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശക്തി സ്ഥിരപ്പെടുത്തുക എന്നത് മാത്രമാണ് കരണീയമെന്നു തുടർന്ന് നടന്ന ചർച്ചയിൽ ചടങ്ങിലെ മുഖ്യ അതിഥി മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ കെ.കെ. ഷൈലജ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ കുറിച്ച് ഷൈലജ വിശദീകരിച്ചു. 

വെബ്ബിനാറിന്റെ മുഖ്യ പ്രഭാഷകനായ തിരൂർ പ്രകൃതി ഗ്രാമം ചീഫ് നാച്ചുറൽ ഹൈജീനിസ്റ്റ് ഡോക്ടർ പി.എ. രാധാകൃഷ്ണൻ വിശദമായ ക്ലാസ് എടുത്തു. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ സെമിനാറിന് ആശംസകൾ അറിയിച്ചു. പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണയും വാഗ്ദാനം ചെയുകയും ചെയ്തു.

എസ്.സുരേന്ദ്രൻ ഐപിഎസ്, പ്രവാസി മലയാളി ഫെഡറേഷൻ മുഖ്യരക്ഷാധികാരി മോൺസൻ മാവുങ്കൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഡയറക്ടർ ബോർഡ് മെമ്പർ ജോർജ്ജ് പഠിക്കക്കുടി, എൻആർകെ കോർഡിനേറ്റർ അഡ്വ. പ്രേമ മേനോൻ, പ്രസിഡന്റ് ബിനു തോമസ്, ജനറൽ സെക്രട്ടറി അജികുമാർ മേടയിൽ, വൈസ് പ്രസിഡന്റ് കെ.ആർ. മനോജ്, ജോയിൻ സെക്രട്ടറി അനിൽകുമാർ, ട്രഷറർ ടി.ഒ. തോമസ്, കേരള സ്റ്റേറ്റ് കോർഡിനേറ്റർ  ബിജു കെ തോമസ്, ബേബി മാത്യു, ജഷൈൻ പാലത്തിങ്കൽ, മീഡിയ കോർഡിനേറ്റർ പി.പി. ചെറിയാൻ, ഉദയകുമാർ, അനിതാ പുല്ലയിൽ, തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com