ADVERTISEMENT

ഫിലഡല്‍ഫിയ ∙ വിളവെടുപ്പിന്‍റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‍സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു. ഫിലഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്‍റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ട്രൈസ്‍സ്റ്റേറ്റ് കേരളാഫോറം കര്‍ഷകരത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്തുൽപാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിര്‍ണ്ണയം നടത്തുന്നത്.

കര്‍ഷകരത്നം അവാര്‍ഡ് ജേതാവിന് ഇമ്മാനുവല്‍ റിയാലിറ്റി എവര്‍റോളിംഗ് ട്രോഫിയും കേരള കിച്ചന്‍ നല്‍കുന്ന കാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു. കൂടാതെ മത്സരാർഥികളെ സ്റ്റേജില്‍ ആദരിക്കുന്നു.

കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ മത്സരാർഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വിഡിയോ അയച്ചു തരുക.  തെരഞ്ഞെടുക്കപ്പെടുന്ന അടുക്കളതോട്ടങ്ങള്‍ ട്രൈസ്‍സ്റ്റേറ്റ് കേരളാഫോറം ജഡ്ഡ്ജിങ് പാനല്‍ പരിശോധിച്ച് വിജയികളെ തീരുമാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 15നുള്ളിൽ വിഡിയോ അയക്കണമെന്ന് സംഘാടകർ അറിയിച്ചു. വിഡിയോ അയക്കേണ്ട ഇ മെയില്‍: Philip52@comcast.net, Oalickal@aol.com, Thakadi1@hotmail.com

കണ്‍സ്റ്റാറ്റര്‍ ജര്‍മ്മന്‍ ക്ലബ് വിശാല ഓപ്പണ്‍ വേദിയിലാണ് (9130 Academy Road, Philadelphia, PA 19114) ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ഓഗസ്റ്റ് 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ആഘോഷങ്ങള്‍ നടക്കുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുമോദ് നെല്ലിക്കാല (ചെയര്‍മാന്‍) 267-322-8527, സാജന്‍ വറുഗീസ്: (ജനറല്‍ സെക്രട്ടറി): 267-322-8527, രാജന്‍ സാമുവല്‍, (ട്രഷറര്‍) 215 435 1015,  വിന്‍സന്‍റ് ഇമ്മാനുവല്‍ (ഓണം ചെയര്‍മാന്‍) 215-880-3341, ഫിലിപ്പോസ് ചെറിയാന്‍ 215-605-7310, ടി.ജെ. തോംസണ്‍ 215 429 2442  ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com